Chapter Title : അവൾ രുഗ്മിണി 6 [മന്ദന്‍ രാജാ]
ശാരദാമ്മ .."' അവൾ പിറുപിറുത്തത് കേട്ട രുഗ്മിണിയുടെ കണ്ണുകൾ സജലങ്ങളായി .
ഡ്രിപ്പ് മാറ്റി ജ്യൂസും മറ്റും കഴിക്കാൻ തുടങ്ങിയ രാഗിണി പതിയെ പതിയെ ജീവിതത്തിലേക്ക് മടങ്ങി വന്നുകൊണ്ടിരുന്നു .ഒരു കാരണവശാലും അവൾ പറയാതെ നടന്ന കാര്യങ്ങളെ കുറിച്ചവളോട് ചോദിക്കരുതെന്നു ഡോക്ടർ പറഞ്ഞിരുന്നത് കൊണ്ട് രുഗ്മിണി പിന്നെയതിന് ശ്രമിച്ചില്ല . ജെയ്മോന്റെ നിർബന്ധത്തിന് വഴങ്ങി കേസില്ലായെന്ന് പറഞ്ഞതിനാൽ , സൂര്യന്റെ പണവും കാശും വാങ്ങിയ പോലീസും മൊഴിയെടുക്കാനോ മറ്റും പിന്നെ വന്നതുമില്ല .
വീട്ടിലെത്തി ദിവസങ്ങൾ കഴിഞ്ഞാണ് രാഗിണി ശാരദാമ്മ മരിച്ചെന്ന വിവരം അറിയുന്നത് . അന്നാ സംഭവത്തിന് ശേഷം അവൾ അധികം സംസാരിച്ചിരുന്നില്ലെങ്കിലും സ്വന്തം കാര്യങ്ങൾക്ക് രുഗ്മിണിയെ ബുദ്ധിമുട്ടിച്ചിരുന്നില്ല . പലഹാരങ്ങൾ ഉണ്ടാക്കുന്നത് ജെയ്‌മോൻ പറഞ്ഞതിനാൽ രുഗ്മിണി നിർത്തി വെച്ചിരുന്നു തത്കാലത്തേക്ക് .
മനോജ് കോളേജിൽ വരാൻ തുടങ്ങിയിരുന്നെങ്കിലും ഒരു കാരണവശാലും രുഗ്മിണിയുടെ മുന്നിൽ പെടാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു . തന്റെയും തന്റെ ആളുകളുടെയും ശ്രദ്ധ ഇപ്പോഴും വീട്ടിൽ കാണുമെന്നു പറഞ്ഞു നിർബന്ധിച്ചാണ് ജെയ്‌മോൻ രുഗ്മിണിയെ കോളേജിൽ വിട്ടത്
ഒരു ദിവസം പതിവുപോലെ രുഗ്മിണി കോളേജിലേക്ക് യാത്രയായി ഗേറ്റിങ്കൽ എത്തിയപ്പോഴാണ്
ജെയ്മോന്റെ കോൾ അവൾക്ക് വന്നത് . മറുവശത്ത് ജെയ്മോന്റെ പരിഭ്രാന്തി നിറഞ്ഞ സ്വരം കേട്ടതും രുഗ്മിണി സ്‌കൂട്ടർ നിർത്തി
"'എന്താ ..എന്താ അങ്കിൾ ?''
മറുവശത്തുനിന്നുമുള്ള മറുപടി കേട്ടതും അവൾ സ്‌കൂട്ടർ വട്ടം തിരിച്ചു . അവളുടെ സ്‌കൂട്ടർ റോഡിലൂടെ പാഞ്ഞപ്പോൾ കോളേജിന്റെ ഗേറ്റ് കടന്നു കുറെ ബൈക്കുകളും പുറകെ പാഞ്ഞു .
"' എവിടെയാ ..എവിടെയാ രാഖി ?'"' കോളനിക്കടുത്തുള്ള ക്ലിനിക്കിൽ വിഷാദനായി ഇരിക്കുന്ന
💬 Comments
View all comments