0%

Chapter Title : അവൾ രുഗ്മിണി 6 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 450

വന്നാൽ മതിയെന്ന് നിന്റപ്പൻ പോറ്റി വളർത്തുന്ന ചാവാലിപ്പട്ടികളോട് പറഞ്ഞേരെ ""' രുഗ്മിണി പിന്തിരിഞ്ഞു പുറത്തേക്ക് നടന്നപ്പോൾ ആ നേഴ്‌സ് ആശ്വാസത്തോടെ നിശ്വസിച്ചു .

............................................

"' റീബാ നീ വീട്ടിലേക്ക് പോകുന്നില്ലേ ?''' കോൾ കട്ടാക്കി സൂര്യപ്രസാദ്‌ റീബയെ നോക്കി .

"'' ഇല്ല ... ജെയ്‌മോന് ഇന്ന് മുഖം കൊടുക്കുന്നില്ല ...നാളെ നോക്കാം "'' മൊബൈലിൽ നിന്ന് കണ്ണെടുത്ത് സൂര്യപ്രസാദിന്റെ നേരെ തിരിഞ്ഞു റീബ പറഞ്ഞു .

സൂര്യന്റെ ബംഗ്ലാവിന്റെ ഇടതുവശത്തുള്ള ഗാർഡനിൽ ഇരിക്കുകയായിരുന്നു ഇരുവരും . മുന്നിലെ ടീപ്പോയിയിൽ പാതി നിറഞ്ഞ ഗ്ലാസുകളും വറുത്ത കപ്പലണ്ടിയും സോഡാമേക്കറും വെള്ളവും . സമീപത്തായി കുത്തിവെച്ച രണ്ടു സോളാർ ഗാർഡൻ ലൈറ്റിന്റെ വെള്ളി വെളിച്ചം മാത്രമേ അവരിരുന്ന സ്ഥലത്തുണ്ടായിരുന്നുള്ളൂ . മാവും ആലും പേരയുമെല്ലാം ഇടതൂർന്ന് വളർന്നു നിന്നിരുന്ന ആ സ്ഥലത്ത് നട്ടുച്ചക്ക് പോലും ഇരുളിമയായിരുന്നു .

"'മഹേഷിന് അത്ര കുഴപ്പമില്ല , സലിമിന്റെ അവസ്ഥ അല്പം മോശമാണ് . പക്ഷെ രക്ഷപ്പെടും . ആയവസ്ഥ മഹേഷിനായിരുന്നുവെങ്കിൽ നമുക്കൊരു പിടിവള്ളിയായേനെ . കുറഞ്ഞതൊരു മൂന്നുവർഷം എങ്കിലും ജമാലിനെ അകത്തിടാൻ പറ്റുമായിരുന്നെന്നാ വക്കീല് പറഞ്ഞത് . "'' സൂര്യൻ ഗ്ലാസ് എടുത്തു മൊത്തി .

"'' മനോജിന് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ ?''

"'ഹേ ..ചെറിയ പരിക്ക് . ഒരു ഡ്രിപ്പ് ഇടാൻ പറഞ്ഞു .അവനാദ്യം അഡ്മിറ്റാകാൻ കൂട്ടാക്കിയില്ല . കേസിനൊരു ബലം ആകുമല്ലോ. അതുകൊണ്ട് നിർബന്ധിച്ചു ഞാനും മഹേഷും "' "'

"'ആ ചെറുക്കൻ നമ്മുടെ കൂടെ നിക്കുമോ സൂര്യാ ..അതോ ?'''

""' അവനെങ്ങനെ മാറിയെന്നറിയില്ല .

💬 Comments

View all comments