അവൾ രുഗ്മിണി 7 [മന്ദന്‍ രാജാ]
അവൾ രുഗ്മിണി 7
Aval Rugmini Part 7 Author മന്ദന്‍ രാജാ
Previous parts of Aval Rugmini
" ബട്ട് ..ഷീ ഈസ് പ്രഗ്നൻറ് "''
ഡോക്ടർ സീതാലക്ഷ്‍മിയുടെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചു പോയ രുഗ്മിണി പെട്ടന്ന് തന്നെ മനഃസാന്നിധ്യം വീണ്ടെടുത്തു . തന്റെ കൂടെ അകത്തേക്ക് വന്ന ജെയ്മോന്റെ ചുമലിൽ ആശ്വസിപ്പിക്കും വിധത്തിലൊന്നു തട്ടിയിട്ടവൾ പച്ച കർട്ടന്റെ അപ്പുറത്തു ചെക്കപ്പ് ടേബിളിൽ കിടക്കുന്ന രാഗിണിയുടെ അടുത്തെത്തി . കണ്ണിൽ നിന്നും വാർന്നൊഴുകുന്ന കണ്ണീർ രുഗ്മിണി പുഞ്ചിരിയോടെ ഒപ്പി .
"'എന്തിനാ കരയുന്നെ ? ഇതൊരു മാറാരോഗമൊന്നും അല്ലല്ലോ? സാധാരണ സ്ത്രീകൾക്ക് സംഭവിക്കുന്നത് ...ഒന്ന് ചിരിക്കടീ എന്റെ ചേച്ചീ ,''' രുഗ്മിണി അവളുടെ കവിളിൽ തട്ടിയിട്ട് ഡോക്ടറുടെ അടുത്തെത്തി .
"'ഡോക്ടർ ...അഡ്മിറ്റ് ആക്കണോ? ,... അതോ ... എനിക്കവളെ വീട്ടിലേക്ക് കൊണ്ടുപോകാമോ ?''''
"' മറ്റു പറയത്തക്ക പ്രോബ്ലെംസ് ഒന്നുമില്ല ... കാൽസ്യം , ഫോളിക് ആസിഡ് ടാബ്ലറ്റ്സ് കുറിച്ച് തരാം . ആഹാരം കഴിക്കാൻ പറയണം . ..."' സീതാലക്ഷ്മി പറഞ്ഞിട്ട് രുഗ്മിണിയുടെ കയ്യിൽ പിടിച്ചിട്ട മെല്ലെ പറഞ്ഞു .
"'മോളിങ്ങുവന്നെ "''' അവർ രുഗ്മിണിയെ പുറത്തേക്ക് കൊണ്ട് പോയി . വെളിയിൽ നിരാശനായിരിക്കുന്ന ജെയ്‌മോനെയും അവർ കൈകൊണ്ട് മാടി വിളിച്ചു .
"'' രാഗിണിയുടെ പ്രെഗ്നൻസി അന്നത്തെ ഇനിസിഡന്റിൽ സംഭവിച്ചതാണല്ലോ . അവിവാഹിതയായ പെൺകുട്ടി ഗർഭിണിയായിരിക്കുക എന്ന് പറയുമ്പോൾ .....മോളെ നമുക്ക് ഇത് അബോർട്ട് ചെയ്യുന്നതല്ല നല്ലത് ?''' സീതാലക്ഷ്മി ഇരുവരെയും മാറി മാറി നോക്കി .
"'അതെ ..ചെയ്യാം ഡോക്ടർ ... ചെയ്യാം മോളെ .,.പ്ലീസ് "'ജെയ്‌മോൻ രുക്കുവിന്റെ കൈ പിടിച്ചു .
"' ഇല്ല .. ദൈവത്തിനു നിരക്കാത്തതൊന്നും വാസുദേവന്റെ മക്കൾ ചെയ്യില്ല . ഗർഭധാരണം ദൈവത്തിന്റെ വരദാനമാണ് . രാഗിണി പ്രസവിക്കും . ഞങ്ങൾ ആ കുഞ്ഞിനെ വളർത്തുകയും ചെയ്യും "'
രുഗ്മിണിയുടെ ശബ്ദം നേർത്തതായിരുന്നെങ്കിലും ഉറച്ചതായിരുന്നു . പിന്നെ ജെയ്‌മോനും ഒന്നും മിണ്ടിയില്ല .
"' മോളെ രുക്കൂ ....അവൾ ...അവൾ വല്ലതും പറഞ്ഞോ അന്നു സംഭവിച്ചതെന്താണെന്ന് . ആരാണ് അതിനുത്തരവാദി ? കുഞ്ഞിന്റെ അച്ഛൻ ...?'''
"'ഞാനാണ് ഡോക്ടർ ..."'' പിന്നിൽ നിന്നൊരു ശബ്ദം കേട്ട് മൂവരും ഞെട്ടി തിരിഞ്ഞു .
മനോജ് ...മനോജ് സൂര്യപ്രസാദ് ...
അവനെക്കണ്ട രുഗ്മിണിയുടെ മുഖത്തു ഭാവവ്യത്യാസമൊന്നും ഇല്ലായിരുന്നു . എന്നാൽ ജെയ്‌മോൻ അവന്റെ നേരെ കുതിച്ചു .
""'കഴുവേർട മോനെ ..നീ ...നീയെന്റെ കുഞ്ഞിനെ .."'' ചോദിച്ചതും ജെയ്മോന്റെ വലതുകരം അവന്റെ കവിളത്ത് പതിഞ്ഞു , രണ്ടാമതും അടിക്കാനായി ഓങ്ങിയ ജെയ്‌മോന്റെ കൈ അവൻ തടഞ്ഞു . .
💬 Comments
View all comments