Chapter Title : അവൾ രുഗ്മിണി 9 [മന്ദന്‍ രാജാ]
നമ്മൾ തമ്മിലിനി ഇടപാടൊന്നുമില്ല . നിനക്ക് നിന്റെ വഴി .എനിക്കെന്റെ വഴി "'''
"'' ഓക്കേ ..പിരിയാം അല്ലെ ... ഡോക്യുമെന്റ്സ് ഒക്കെ നീ റെഡിയാക്കുമോ അതോ ഞാനോ ?'''' സൂര്യൻ ഫോണിൽ സംസാരിച്ചുകൊണ്ട് തന്നെ ബംഗ്ലാവിന് പുറത്തിറങ്ങി കാറിൽ കയറി .
"' എല്ലാം ഞാൻ റെഡിയാക്കിയിട്ടുണ്ട് . നീ വന്നാൽ മതി . പിന്നെ നിന്റെ തനിസ്വഭാവം എടുക്കാൻ നോക്കണ്ട . . നമുക്ക് മാന്യമായി തന്നെ പിരിയാം ."'''
"'ഓക്കേ ..നീയിങ്ങോട്ട് വരുമോ ?'''
"'നിന്റെ സ്ഥലത്തേക്കോ ..നെവർ . ഞാൻ പറയുന്ന സ്ഥലത്ത് നീയെത്തണം . ഉച്ചകഴിഞ്ഞു മൂന്നിന് .അപ്പോഴേക്കും റെജിസ്ട്രാറും ഓഡിറ്ററും ഒക്കെ ഇവിടെയുണ്ടാകും . നിന്റെ ഗുണ്ടകളെ കൊണ്ടിങ്ങോട്ട് വരികയും വേണ്ട"'
"' വെൽജോബ് റീബാ . അപ്പോൾ നീയിതൊക്കെ മുൻകൂട്ടി കണ്ടിരുന്നു അല്ലെ ...ശെരി ..ഞാൻ വരാം .തനിച്ചു തന്നെ നിന്റെ മാളത്തിലേക്ക് . ""' സൂര്യൻ ഡാഷ്ബോർഡിൽ നിന്ന് ഒരു നോട്ട് പാഡ് എടുത്തു . എന്തോ കുറിച്ചിട്ട് ഡ്രൈവറുടെ കയ്യിൽ കൊടുത്തു .
"'എന്താ റീബേച്ചി ...ടെൻഷനുണ്ടോ ?'''' ഫോൺ വെച്ച ശേഷം സോഫയിലേക്ക് പുറകോട്ട് തല ചായ്ച്ചു കിടന്ന റീബയുടെ പുറകിൽ ബോബി വന്നു നിന്നു .
അവൻ റീബയുടെ തോളിൽ ഇരു കയ്യും അമർത്തി പതിയെ മസ്സാജ് ചെയ്യാൻ തുടങ്ങി
"''ഹ്മ്മ് ... ഹൈസ്‌കൂളിൽ പഠിക്കുമ്പോഴേ അവൻ മനസ്സിൽ കയറിയിരുന്നു . സൂര്യ പ്രസാദ് . തീപ്പൊരി പ്രസംഗത്തിലൂടെ കോളേജ് രാഷ്ട്രീയത്തിലെ തിളങ്ങും താരം . ഏത് പെണ്ണും കൊതിക്കുന്ന സുമുഖൻ
💬 Comments
View all comments