Chapter Title : അവൾ രുഗ്മിണി 9 [മന്ദന്‍ രാജാ]
സൂര്യനെ നോക്കി ഉറഞ്ഞു തുള്ളിയപ്പോൾ ചുണ്ടിലൂറിയ ചെറു ചിരിയുമായി സൂര്യപ്രസാദ് ചെയറിൽ ഇരുന്നവളെ സാകൂതം നോക്കുകയായിരുന്നു .
"" ഒപ്പിടടാ ...""'' താനിരുന്ന ചെയറിന്റെ കവറിനുള്ളിൽ ഒളിപ്പിച്ചിരുന്ന പിസ്റ്റലെടുത്തു സൂര്യൻ നേരെ ചൂണ്ടിക്കൊണ്ട് റീബ അയാൾക്കെതിരെ ചെയറിലിരുന്നു .
"' അപ്പോൾ ഒപ്പിടുന്നതാ സാറേ നല്ലത് ."'' തന്റെ ശിങ്കിടി എടുത്തുകൊണ്ട് വന്ന ഫയൽ സൂര്യപ്രസാദിന് മുന്നിലേക്ക് വെച്ചിട്ട് ബോബി റീബയുടെ സമീപം വന്നു നിന്നു .
സൂര്യപ്രസാദ് നിസ്സംഗതയോടെ ഫയലിൽ ഒപ്പിട്ട ശേഷം രജിസ്ട്രാറുടെ കയ്യിലേക്ക് കൊടുത്തു . കൊണ്ട് വന്ന രെജിസ്ട്രാറിൽ എഴുതിച്ചേർത്ത ശേഷം സീൽ വെച്ചിട്ടായാൾ സൂര്യന്റെ നേരെ ഫയൽ നീട്ടി .
"'റീബാ ...നീ ഒപ്പിട്ടിരുന്നോ നേരത്തെ . ... ഇല്ലെങ്കിൽ ഒപ്പിട്. സൂര്യൻ കബളിപ്പിച്ചെന്ന് പറയരുത് ""' ഫയൽ റീബയുടെ മുന്നിലേക്കിട്ടിട്ട് സൂര്യ പ്രസാദ് കാലിന്മേൽ കാൽ കയറ്റി വെച്ച് ഒരു സിഗററ്റിന് തീ കൊളുത്തി .
"'ഇത് ...ഇതെന്താ .. ഇതാരാ അർജ്ജുൻ ..അർജ്ജുൻ സൂര്യ ..സൺ ഓഫ് സൂര്യപ്രസാദ് ? ..."'' ഫയലിൽ എല്ലാ സ്വത്തുക്കളും മറ്റൊരാളുടെ പേർക്കെഴുതി കണ്ട റീബ ചാടിയെണീറ്റ് ബോബിയുടെ നേരെ നോക്കി .
"'നീയും എന്നെ ചതിക്കുവായിരുന്നല്ലേടാ പട്ടി "''' റീബ അവന്റെ കോളറിൽ പിടിച്ചു വലിച്ചുലച്ചു.
"' അവനെ വിട്ടേക്ക് റീബാ ... പാവം ... എനിക്കിത് നേരത്തെ ആവാമായിരുന്നു . ഇന്ന് ചെറിയൊരു പ്രിക്കോഷൻ എടുത്തു . നഗരത്തിലെ വുവസായ പ്രമുഖയുടെ സെക്സ് വീഡിയോ എന്റെ കയ്യിലെത്തുന്നത് വരെ . വേറെയും എന്റെ കയ്യിലുണ്ട് .അത് എനിക്ക് നേരെ
💬 Comments
View all comments