0%

Chapter Title : അവൾ രുഗ്മിണി 9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 645

മുഖം പ്രകാശിച്ചു

"'' രുക്കു ..രുഗ്മിണി "''

''''കഴുവേർട മോനെ ഇവളേം കൂടെ തീർക്കാനായിട്ടാണോ സൂര്യൻ നിന്നെ കെട്ടിയിറക്കിയേക്കുന്നത് "'' അയ്യരുടെ കാൽ റഫീക്കിന്റെ അടിനാഭിയിൽ പതിഞ്ഞു ..

"'അപ്പോൾ ..അപ്പോൾ ..നിങ്ങൾ റീബയുടെ ആളുകളല്ല അല്ലെ ?''' റഫീക്ക് ആദ്യമായി വാ തുറന്നപ്പോൾ എല്ലാവരും പരസ്പരം നോക്കി .

'''റീബയോ ..റീബയും സൂര്യപ്രസാദും ഒന്നിച്ചല്ലേ ..."'' ജോജി പിറുപിറുത്തു . മനോജ് രുഗ്മിണിയെ നോക്കി .

"''കഴുവേർട .. പുതിയ ഉടായിപ്പ് വല്ലതുമിറക്കി രക്ഷപെടാൻ ആണ് പ്ലാനെങ്കിൽ അത് നടക്കില്ല ..അയ്യരെ നിനക്കറിയില്ല . പട്ടാമ്പിയിൽ ചെന്ന് അന്വേഷിച്ചാൽ മതി '''

"''അതിലും ഭേദം നീയൊക്കെ റഫീക്കലി ആരാണെന്ന് പോണ്ടിയിലോ കൊച്ചിയിലോ ഒന്നന്വേഷിക്ക് ...ഇപ്പോളതല്ലല്ലോ വിഷയം ... രുക്കു നിങ്ങടെ കൂടെയുള്ളതുകൊണ്ട് നിങ്ങൾ സൂര്യന്റെയോ റീബയുടെയോ ആളുകൾ അല്ലെന്ന് വിശ്വസിച്ചോട്ടെ "''' വായിൽ വന്ന ചോര തറയിലേക്ക് തുപ്പിക്കൊണ്ട് റഫീക്ക് രുക്കുവിനെയും മനോജിനെയും നോക്കി .

"'ഞാൻ റഫീക്ക് അലി അഹമ്മദ് . കല്ലൻ ജമാലിന്റെ പെങ്ങടെ മകൻ "''

''ആര് ...മരിച്ചുപോയ റസിയാത്തയുടെയോ ?''' രുഗ്മിണി റഫീക്കിന്റെ അടുത്തേക്ക് വന്ന്

""ആഹ്''''

"'രുക്കൂ ..ഇവൻ പറയുന്നത് വിശ്വസിക്കുവാണോ ..ഇവനെയെങ്ങനെ നമ്പും ?''''

"'വേണ്ട ..മാമച്ചിപറഞ്ഞാൽ വിശ്വസിക്കൂല്ലോ ? അല്ലേൽ ജെയ്മോനങ്കിൾ ....ജെയ്‌മോൻ അങ്കിൾ പറഞ്ഞിട്ടാ ഞാൻ ലേലം കൊണ്ടത് . അങ്കിൾ പോണ്ടിയിലുണ്ട് , അവിടുന്ന് ചെന്നൈക്കും പിന്നെ കോവളത്തും പോകും . ഫോൺ വിളിക്കണ്ടാന്ന് പറഞ്ഞിട്ടുണ്ട് . അങ്കിൾ വരുന്നത് വരെ നിങ്ങളെന്നെ കെട്ടിയിട്ടോ "'

അത് കേട്ടപ്പോൾ മനോജ് രുഗ്മിണിയെ നോക്കി

💬 Comments

View all comments