0%

Chapter Title : അവൾ രുഗ്മിണി 9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 646

.

"' അവനെ അഴിച്ചു വിട് ""' രുഗ്മിണി മനോജിനെ ഒന്ന് നോക്കിയിട്ട് അയ്യരോട് പറഞ്ഞു .

"'' വല്ല ഉടായിപ്പും കാണിക്കാനാണ് ഭാവമെങ്കിൽ കൊത്തിയരിഞ്ഞു ക്രെഷറിൽ ഇടും ഞാൻ പറഞ്ഞേക്കാം "' ഗണേഷ് റഫീക്കിന്റെ കേട്ടഴിച്ചുകൊണ്ട് പറഞ്ഞു . ജോജിയും അരുണും അയ്യരും റഫീക്കിന്റെ നീക്കങ്ങൾ അതീവശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ടാണിരുന്നത് . വരാന്തയുടെ ചുവട്ടിൽ കത്തിച്ചി വെച്ചിരിക്കുന്ന രണ്ടു മെഴുകുതിരികൾ , അവർക്ക് പരസ്പരം നന്നായി കാണാമെന്നല്ലാതെ അങ്ങ് താഴെ റോഡിലോ കോളനിയിലോ ഉള്ളവർക്ക് ഒരു നേരിയ വെട്ടം പോലും കാണാത്ത രീതിയിലായിരുന്നു .

"'എങ്ങോട്ടാടാ ...' റഫീക്ക് എഴുന്നേറ്റ്അകത്തേക്ക് നടന്നപ്പോൾ ജോജി പെൻടോർച്ച് തെളിച്ചുകൊണ്ടവന്റെ പുറകെ ചെന്നു

"" ഇതെന്റെ മാമച്ചീടെ കത്തിയാ ... ഇതുപോലൊരെണ്ണം കൂടിയുണ്ട് പുള്ളീടെ കയ്യിൽ . ഇത് കയ്യിലിരിക്കുമ്പോ ഒരു ധൈര്യമാ "'' അകത്തെ പണിയായുധങ്ങൾക്കിടയിൽ നിന്ന് റഫീക്ക് നീളത്തിലുള്ളൊരു കത്തി ഉറ സഹിതമുള്ളതെടുത്തിട്ട് കയ്യിൽ ഉരച്ചുനോക്കി , ഉറയിലിട്ട് തന്റെ എളിയിൽ തിരുകി . എന്നിട്ട് അവിടെ കിടന്ന ഒരു കുപ്പിയെടുത്തു വെളിയിലിറങ്ങി വരാന്തയിൽ ഇരുന്നു കാൽ നീട്ടിവെച്ചിട്ട് കുപ്പി തുറന്നു .ചാരായത്തിന്റെ മണം പുറത്തേക്ക് പടർന്നപ്പോൾ റഫീക്ക് കുപ്പിയിലുണ്ടായിരുന്ന ചാരായം തന്റെ കാലിലെ മുറിവിലേക്കൊഴിച്ചു .

"'റീബയും സൂര്യനും അത്ര രസത്തിലല്ല . പുറത്തുമാത്രമേ അവർ ഒന്നിച്ചുള്ളൂ . ജെയ്മോനങ്കിൾ അങ്ങനെയൊരു സംശയമുണ്ടന്ന് പറഞ്ഞപ്പോൾ ഞാൻ അന്വേഷിച്ചു . സംഭവം ശെരിയാ . റീബെടെ ആളുകൾ കൺസീൽഡ് ടെണ്ടർ വെച്ചിട്ടുണ്ടെന്ന് അറിവുകിട്ടിയത് കൊണ്ടാ ഞാനതിനു മുകളിൽ തുക എഴുതിയെ . അവർ തമ്മിൽ എന്തോ പ്രശ്നം ഉണ്ട്

💬 Comments

View all comments