0%

Chapter Title : അവൾ രുഗ്മിണി 9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 647

"'' കാലിലെ ചോര തന്റെ ബനിയനൂരി തുടച്ചിട്ട് കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന ചാരായം വായിലേക്ക് കമിഴ്ത്തി .

"''നീയെങ്ങോട്ടാ ..."'റഫീക്ക് തിണ്ണയിൽ നിന്നിറങ്ങി പുറത്തേ ഇരുട്ടിലേക്ക് നീങ്ങിയപ്പോൾ ജോജി അവന്റെ പുറകെ ചെന്നു .

"' പോയിട്ട് വരട്ടെ ജോജി .മൂത്രമൊഴിക്കക്കാനോ മറ്റോ ആവും "'' മനോജ് ജോജിയുടെ തോളിൽ പിടിച്ചു തടഞ്ഞിട്ട് വരാന്തയിൽ ഇരുന്നു .

"'നീ ഇതൊക്കെ കണ്ണടച്ച് വിശ്വസിക്കുവാണോ മനോജേ ..അവന്റെ നാടകമാണോയെന്നാർക്കറിയാം "''

"'അല്ല ജോജി ... ജമാലിക്കയുടെ ഈ താവളത്തിൽ പുറത്തു നിന്നൊരുത്തനും വരില്ല . റഫീക്ക് ജമാലിക്ക വെച്ച കത്തി വരെ എടുക്കണെമെങ്കിൽ അവനിവിടുത്തെ ഓരോയിഞ്ചും സൂക്ഷ്മമായറിയാം ""' രുഗ്മിണി കെടാറായ മെഴുകുതിരി മാറ്റി അടുത്തത് കത്തിച്ചു .

"'' ഇവിടെ പറ്റിയ ഒരു സ്ഥലം വേണം . മെയിൻ റോഡിനോട് ചേർന്ന് കുറെയധികം വണ്ടികൾ പാർക്ക് ചെയ്യാൻ പറ്റുന്നത് . പിന്നെ താല്കാലികമായൊരു കെട്ടിടം . . നഗരത്തിന്‌ അടുത്തുള്ള ഒരു മുപ്പത് കിലോമീറ്റർ ചുറ്റളവിൽ അത്യാവശ്യം മെച്ചപ്പെട്ട ടൗണിൽ ഓരോ ഷോപ്പുകൾ വേറെയും "'' റഫീഖ് തിരിച്ചു വന്ന് അവർക്കടുത്തു വന്നിരുന്നിട്ട് പറഞ്ഞു .

"'എന്തിന് ? എന്താവശ്യത്തിനുള്ള സ്ഥലം ?''''

"'മീൻ ഹോൾസെയിൽ ... ജെയ്‌മോൻ അങ്കിൾ പറഞ്ഞിട്ടാണ് . മനോജോ രുക്കുവോ ജെയ്‌മോൻ അങ്കിളോ ഇതിൽ ഇല്ല . ബാക്കിയുള്ളവർ . അയ്യർക്ക് മീൻ വിൽപ്പന പറ്റില്ലല്ലോ ?''റഫീഖ് ജോജിയുടെ പോക്കറ്റിൽ പൊങ്ങിയിരുന്ന സിഗരറ്റ് പാക്കറ്റിൽ നിന്നൊരെണ്ണം എടുത്തു മെഴുകുതിരിയിൽ കത്തിച്ചു ചുണ്ടിൽ വെച്ചു .

"'അതെന്നാ അയ്യര് മീൻ വിറ്റാൽ പൈസ കിട്ടില്ലേ

💬 Comments

View all comments