Chapter Title : അവള്‍ ശ്രീലക്ഷ്മി 1 [Devil With a Heart]
അവള്‍ ശ്രീലക്ഷ്മി 1
AVAL SREELAKSHMI | Author : Devil With a Heart
എന്‍റെ പേരൊന്നും ആദ്യമേ പറഞ്ഞ് തുടങ്ങുന്നില്ല പോകും വഴി പറഞ്ഞേക്കാം എന്താ അതല്ലേ നല്ലത്...അപ്പൊ കാര്യത്തിലേക്ക് എപ്പോഴും നമ്മുടെ കൂടെ എന്ത് തല്ലുകൊള്ളിതരത്തിനും കൂടെനിക്കുന്ന ആരെങ്കിലുമൊക്കെ കാണില്ലേ...ആണോ പെണ്ണോ ആരെങ്കിലും ആവാം എന്‍റെ കാര്യത്തിൽ അതൊരു പെണ്ണാണ് അവളാണ് ശ്രീലക്ഷ്മി എന്ന എന്റെ സ്വന്തം ശ്രീ..
ഓർമ്മവെച്ച കാലം മുതൽ കൂടെ നടക്കുന്നവൾ...പഠിക്കാനും ഉഴപ്പാനും അങ്ങനെ തുടങ്ങി സകല തരികിട പരിപാടിക്കും കൂടെ ഉണ്ടാവുന്നൊരുത്തി..ഏത് സാഹചര്യത്തിലും ഇട്ടേച്ച് പോയികളയില്ല എന്നുറപ്പുള്ളവൾ…
സത്യം പറഞ്ഞ ഇത്രേയൊക്കെ പൊക്കി പറഞ്ഞൂന്ന് അവളറിഞ്ഞ പെണ്ണിന് ജാഡ കൂടും അതോണ്ട് ഇന്ന് വരെ അവളോട് ഇങ്ങനൊന്നും പറയാൻ പോയിട്ടില്ല...അല്ല പറയാനുള്ള സമയം കിട്ടീട്ടില്ല ഒന്നുകിൽ വെറുതെ ഇരിക്കുമ്പോ അടിയിടും അടിയിടാത്തതിന്റെ പേരില്‍ അടിയിടും.... എന്താല്ലേ...
ചിലപ്പോ ഇവൾക്കൊരു അരപ്പിരി അല്ല ഒരൊന്നര പിരി കുറവുണ്ടോ എന്ന് തോന്നാറുണ്ട് ഇത് ഞാൻ പറയുമ്പോ എന്നെ നുള്ളാൻ മാത്രമായി വളർത്തുന്ന നഖം ഉണ്ട് അത് വെച്ച് സമ്മാനം അവളെനിക്ക് തരും ഞാൻ അത് നന്നായി വാങ്ങിക്കുകയും ചെയ്യും.
നാക്ക് തിരിയുന്ന കാലം മുതൽ ഈ സാധനം എന്‍റെയോപ്പമുണ്ട് ..എന്റെയൊരു ഗതികേട് നോക്കണേ…മുകളിലോട്ട് നോക്കി നെടുവീർപ്പിട്ടു
"ടാ പട്ടീ ഗതികേടോ..ഞാൻ നിനക്ക് എപ്പഴാടാ ഒരു തൊല്ലയായത് നാറി,പട്ടി, തെണ്ടി...."
സകല തെറിയും വിളിച്ച് അവളെന്നെ നുള്ളിപറിക്കാൻ തുടങ്ങി.
"അടങ്ങ് പെണ്ണേ നുള്ളല്ലേന്ന് നിന്നോടൊരു ആയിരം തവണ പറഞ്ഞട്ടുള്ളതാ..നിനക്ക് നുള്ളണോങ്കിൽ...നീയെതെലും കോന്തന്മാരെ ലൈൻ അടിച്ചിട്ടവനെ നുള്ള്..ഹോ ഈ പെണ്ണ്.."ഞാൻ അവൾ നുള്ളിയ ഭാഗം തടവിക്കൊണ്ടത് പറഞ്ഞു
"ഓ.. പിന്നെ എനിക്ക് നുള്ളാൻ ആയി മാത്രം ഏതേലും ഒരുത്തനെ കണ്ടുവെക്കാൻ പോവല്ലേ..എനിക്കിപ്പോ ഈ കോന്തൻ ഉണ്ടല്ലോ അത് മതി.." എന്നെ നോക്കി ഇളിച്ചുകൊണ്ടവൾ പറഞ്ഞു
"കോന്തൻ നിന്റെ മറ്റവനാടി പുല്ലേ..'കുട്ടി..മണീ'.." കുട്ടികാലത്ത് അവളെ വീട്ടില്‍ വിളിചിരുണ്ണ്‍ പേരാണ്..പക്ഷെ ഇപ്പൊ അത് വിളിച്ചാല്‍ പെണ്ണിന ഹാലിളകും..
"ദേ അഭീ നിനക്ക് അറിയല്ലോ എനിക്ക് അങ്ങനെ വിളിക്കണത് ഇഷ്ടല്ലന്ന്..പിന്നെന്തിനാ നീ എന്നെ അങ്ങനെ വിളിക്കണേ.."
"ശെടാ..നിന്റെ അച്ഛനുമമ്മേം
💬 Comments
View all comments