0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 1 [Devil With a Heart]

Author : Devil With a Heart Read All Parts 887

താൻ...ഹിഹിഹി ചുമ്മാതാന്നെ..ബാക്കി പതിയെ പറഞ്ഞു തരാവേ😜 ****

××

"ജാനിയമ്മേ..അയ്യോ.."ഞാൻ കിടന്ന് നിലവിളിച്ചോണ്ട് രണ്ടാം നിലയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി പിറകെ അവളും...

"ശോ..എന്തുവാഡീ അവിടെ ബഹളം..ഈ പിള്ളേരെ കൊണ്ട് തോറ്റല്ലോ ഭഗവാനെ.."ജാനിയമ്മ ആകെ ടെൻഷൻ ആയി ഒച്ച വെക്കുന്നത് ഞാൻ കേട്ടു..

××

ദിവസവും ഞങ്ങൾ ഇതേപോലെ എന്തേലും അങ്ങോട്ടും ഇങ്ങോട്ടും ചൊറിയും എന്നിട്ട് ആരേലും ഒരാൾ നിലവിളിക്കും ഇന്നിതിപ്പോ ഞാൻ..ഇന്നലെ എന്റെ വീട്ടിൽ അവളായിരുന്നു..

ഇതൊക്കെ കാണുമ്പോ ചെറിയ കുട്ടികളായിരിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടേൽ തെറ്റി അടുത്ത മാസം എനിക്കും അവൾക്കും 22 വയസ്സ് തികയും അതേ ഒരേദിവസം ഒരേ ആശുപത്രിയിൽ രണ്ട് അമ്മമാരും ചെറിയ സമയ വത്യാസത്തിൽ പ്രസവിച്ച് രണ്ട് വീട്ടുകാരുടെയും ഉറക്കം കളഞ്ഞുകൊണ്ടിരിക്കുന്ന രണ്ട് ഉരുപ്പടികളാണ് ഈ ഞങ്ങൾ.

×××

വിളിച്ച് കൂവികൊണ്ട് ഞാൻ ഓടി കയറിയത് അവളുടെ തന്നെ മുറിയിലേക്കാണ്..വേഗം ചെന്ന് കേറിയപ്പോ പെട്ടെന്ന് ഞാൻ നിന്ന്പോയി

"മലർ...പെട്ട്!!!..."ഞാൻ എന്നോട് തന്നെ പറഞ്ഞു

അത് പറഞ്ഞ് ഞാൻ സ്ലോവിൽ തിരിഞ്ഞ് നോക്കി എന്റെ മുഖത്ത് ആകെ പെട്ടുപോയ ഒരു ഭാവമായിരുന്നു

ഞാൻ നോക്കുമ്പോ എന്നെ നോക്കി ഒരു വിജയച്ചിരി ചിരിച്ച് നിക്കുന്ന ശ്രീ

പതിയെ സീനിൽ നിന്ന് ഊരാനായി സാധാരണ പോലെ അവൾടെ അടുത്ത് ചെന്നു…

"എന്റെ ശ്രീമോളെ പിന്നെന്തൊക്കെയുണ്ട് വിശേഷം..എനിക്ക് വിശക്കുന്ന ഞാൻ ജാനിയമ്മയോട് ചോദിച്ചിട്ട് വരാമേ മോളൊന്ന് ഒതുങ്ങി നിന്നെ.."

"വാതിൽക്കൽ തന്നെ കയ്യുംകെട്ടി എന്നെ ആക്കി ചിരിച്ചുകൊണ്ട് തന്നെ അവൾ നിന്നു

ഞാൻ പുറത്തോട്ട് പോവനൊരുങ്ങിയതും അവളെന്ന മൊത്തത്തിൽ കൂട്ടി പിടിച്ച് അവൾടെ കട്ടിലിലേക്ക് വാതിൽക്കൽ

💬 Comments

View all comments