0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 1 [Devil With a Heart]

Author : Devil With a Heart Read All Parts 889

നിന്ന് തന്നെ തള്ളിയിട്ടു..കൂടെ അവളും ഓടി വന്ന കട്ടിലിൽ കയറി തലയിണ എടുത്ത് എന്നെ അടിക്കാൻ തുടങ്ങി ഞാൻ നോക്കിയപ്പോൾ അവിടെ വേറെ തലയിണ ഒന്നും കണ്ടില്ല..വേറെ രക്ഷയില്ലാത്ത കട്ടിലിൽ മുട്ടുകുത്തി കമഴ്ന്ന് തലയുടെ പിൻവശം കൈകൊണ്ട് മറച്ച് കിടന്നു

അവൾ ഇതൊന്നും ശ്രദ്ധിക്കാതെ എന്നെ തലയിണ വെച്ചു അടിച്ചുകൊണ്ടിരുന്നു…

"എടി പെങ്കൊച്ചേ...ചെറുക്കനെ അടിക്കാതെ.." എന്ന പറഞ്ഞ് ജാനിയമ്മ റൂമിലേക്ക് കേറി വന്നു കയ്യിൽ തടിയുടെ ഒരു തവി ഉണ്ടായിരുന്നു കയ്യിൽ അതും ഓങ്ങി കൊണ്ട് വരുന്നത് ഞാൻ കണ്ടു

ടപ്പേ!!! അവളുടെ ചന്തിക്കിട്ട് ജാനിയമ്മ ഒന്ന് പൊട്ടിച്ചു

"അയ്യോ!!!..."ശ്രീ അത് കൊണ്ട് ചന്തിയും തടവി അവൾ എണീറ്റു

"എടി നീ ഇനി ചെക്കനെ അടിക്കുവോടി.." എന്ന് ചോദിച്ച് അവളെ അടിക്കാൻ വീണ്ടും ഊങ്ങിയപ്പോ ഞാൻ ഞെട്ടിപിടഞ്ഞ് ശ്രീയെ വട്ടം ചുറ്റി അവളെ തൊടാതെ അടി തടുത്തു..അടി ഉന്നം തെറ്റി എന്റെ കൈപ്പത്തിയുടെ പുറത്ത് കൊണ്ടു..'ട്ടക്കെ!!' എന്നൊരു സൗണ്ട് കേട്ടു

"ജാനിമ്മേ..ഇനി അടിക്കണ്ട.."എന്നുകൂടി അടികൊള്ളുന്നതിന് മുൻപായി ഞാൻ പറഞ്ഞു

"ഔ...ആ…"ഞാൻ വേദന കൊണ്ട് കൈ കുടഞ്ഞു..

"അയ്യോ.!!! എനിക്ക് അടികൊണ്ടത് കണ്ട് ശ്രീ പെട്ടെന്ന് എന്‍റെ കൈ പിടിച്ചു തടവുകെയും ഊതുകെയും ഒക്കെ ചെയ്തു..അത് കണ്ട് എനിക്ക് ഒരു ചെറിയ ചിരി വന്നു..

"എന്താമ്മേ കാണിച്ചെ..അവന്റെ കൈ..."എന്റെ കൈപിടിച്ചു വെച്ച് ജാനിയമ്മയോട് പെണ്ണ് ദേഷിക്കുകയാണ്..

××

എന്തൊക്കെ ആയാലും പെണ്ണ് ക്ഷമിക്കും എനിക്ക് നന്നായി വേദനിക്കുന്നെ എന്തേലും സംഭവിച്ചാൽ പെണ്ണ് വിഷമിക്കും..എന്നുകരുതി അവൾ എന്നെ ഉപദ്രവിക്കാതെ ഇരിക്കില്ലട്ടോ..😂

××

"ആഹാ അല്ലെ രണ്ടുംകൂടെ അടികൂടി ചാവണ്ടല്ലോ ന്ന്

💬 Comments

View all comments