0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 1 [Devil With a Heart]

Author : Devil With a Heart Read All Parts 892

കരുതിയ ഞാൻ ആരായി..ഹും.."ജാനിയമ്മ തന്‍റെ ഭാഗം വ്യക്തമാക്കി

"അഭീ വേദനയുണ്ടോ മോനെ???..."എന്റെ മുഖത്തെ ഭാവം കണ്ട ജാനിയമ്മ ചോദിച്ചു

"ചെക്കന്റെ കൈ അടിച്ചുപൊട്ടിച്ചിട്ട്..വേദനയുണ്ടോന്നോ..അമ്മ പോയേ.."ശ്രീക്ക് ആകെ പൊട്ടി ഇരിക്കാന്ന് എനിക്ക് മനസ്സിലായി

"അടങ്ങടി പെണ്ണേ...അമ്മ അറിഞ്ഞോണ്ടല്ലലോ..അബദ്ധം പറ്റിയതല്ലേ.."ഞാൻ പറഞ്ഞു

"ഹല്ല എനിക്ക് കിട്ടേണ്ട അടിയല്ലേ നീയെന്തിനാ ചെക്കാ ഇടക്ക് കേറിയെ.."ശ്രീ എന്റെ കൈ പിടിച്ച് അതിൽ സൂക്ഷ്മമായി നോക്കിക്കൊണ്ടാണത് പറഞ്ഞത്

അതിന് ഞാൻ ചെറുതായി അവളെ നോക്കി ഒരു ചെറു ചിരി ചിരിച്ചു..എന്നിട്ട് അമ്മയോട് അവൾ എന്‍റെ കൈയ്യിലേക്ക് നോക്കി ഇരിക്കുന്ന അവൾ കാണാതെ "'അമ്മ പൊക്കോ..ഞാൻ ഓക്കെ ആക്കിക്കോളം.."എന്ന് ആംഗ്യം കാണിച്ചു പറഞ്ഞു

അമ്മ ചിരിച്ചു കൊണ്ട് തലയാട്ടിക്കൊണ്ട് റൂമിൽ നിന്ന് ഇറങ്ങി താഴെ അടുക്കളയിലേക്ക് പോയി..

ഞാന്‍ എന്‍റെ മറ്റേ കൈകൊണ്ട് അവള്‍ടെ മുഖമൊന്ന് പൊന്തിച്ചു അവളുടെ കണ്ണുകളിലേക്ക് നോക്കി..അതില്‍ ചെറിയ നനവ് പടര്‍ന്നിരുന്നു..

"അയ്യേ എന്തടി പെണ്ണേ നീ ഇങ്ങനെ..എന്തിനായിപ്പോ കണ്ണൊക്കെ നിറഞ്ഞേ..ശേ മോശം..കുറച്ചു മുന്നേ പുലി പോലെ ഇരുന്നവള.."

"അഭീ..ഇതിപ്പോ ഞാൻ കാരണമല്ലേ നിനക്ക് അടികിട്ടിയത് ...ദ കൈ കണ്ടോ ചെറിയ നീലിപ്പ് ഉണ്ട്.."എന്‍റെ കൈ വീണ്ടും പിടിച്ചു അതിലേക്ക് നോക്കി അവൾ വിഷമിച്ചു

എന്തോ പെട്ടെന്നൊരു തോന്നലില്‍ ഞാൻ അവളുടെ മുഖം രണ്ട് കയ്യിലും കോരിയെടുത്ത് അടുപ്പിച്ചു അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു..ആ സമയം ചുണ്ടിന്റെ ഒരു വശം അവളുടെ ചുണ്ടില്‍ തട്ടിയിരുന്നു..മുത്തം കൊടുത്തുകഴിഞ്ഞ് അവളുടെ കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കിയിരുന്നുപോയ ഞാൻ പെട്ടെന്ന് സ്ഥലകാല ബോധം തിരിച്ചു കിട്ടിയപ്പോ വല്ലാതെ ഇരുന്നു പോയി അവളെ നോക്കാൻ പറ്റാതെ

💬 Comments

View all comments