0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 1 [Devil With a Heart]

Author : Devil With a Heart Read All Parts 887

ഭാഗം തടവിക്കൊണ്ടത് പറഞ്ഞു

"ഓ.. പിന്നെ എനിക്ക് നുള്ളാൻ ആയി മാത്രം ഏതേലും ഒരുത്തനെ കണ്ടുവെക്കാൻ പോവല്ലേ..എനിക്കിപ്പോ ഈ കോന്തൻ ഉണ്ടല്ലോ അത് മതി.." എന്നെ നോക്കി ഇളിച്ചുകൊണ്ടവൾ പറഞ്ഞു

"കോന്തൻ നിന്റെ മറ്റവനാടി പുല്ലേ..'കുട്ടി..മണീ'.." കുട്ടികാലത്ത് അവളെ വീട്ടില്‍ വിളിചിരുണ്ണ്‍ പേരാണ്..പക്ഷെ ഇപ്പൊ അത് വിളിച്ചാല്‍ പെണ്ണിന ഹാലിളകും..

"ദേ അഭീ നിനക്ക് അറിയല്ലോ എനിക്ക് അങ്ങനെ വിളിക്കണത് ഇഷ്ടല്ലന്ന്..പിന്നെന്തിനാ നീ എന്നെ അങ്ങനെ വിളിക്കണേ.."

"ശെടാ..നിന്റെ അച്ഛനുമമ്മേം കൂടെ ഇട്ട പേരല്ലെ ഞാൻ വിളിച്ചുള്ളൂ.."

ഒരു വളിച്ച ചിരി ചിരിച്ചോണ്ട് ഞാൻ പറഞ്ഞു

ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ചിപ്സ് കഴിച്ചുകൊണ്ടിരുന്ന ഞാൻ ഒരപകടം മണത്ത് കൊണ്ട് പെട്ടെന്ന് എണീറ്റ് വീടിന്റെ രണ്ടാംനിലയിലേക്ക് ഓടി കേറി..പിറകെ അവളും

"ജാനിയമ്മേ ദാ ഇവളെന്നെ കൊല്ലാൻ വര്ണേ രക്ഷിക്കണേ…"ഞാൻ നിലവിളിച്ചുകൊണ്ടോടി

××

ജാനി എന്ന എന്‍റെ ജാനിയമ്മ ശ്രീയുടെ അമ്മ... ഇപ്പൊ അവളുടെ വീട്ടിലായിരുന്നു ഞങ്ങൾ എന്റെ അച്ഛനും അമ്മയും കൂടെ അച്ഛന്റെ കൊളീഗിന്റെ മകളുടെ കല്യാണം കൂടാൻ ഗുരുവായൂർക്ക് പോയതാണ് ഇന്നലെ രാത്രയിലെ ട്രെയിനിന് പുറപ്പെട്ട് ഇന്ന് രാത്രിയോട് തിരിച്ചെത്തും എന്നും പറഞ്ഞിരുന്നു..അതോണ്ട് ഉച്ചക്കത്തെ ആഹാരം ശ്രീയുടെ വീട്ടിൽ നിന്നാണ്

ഒരേ വസ്തുവിലെ രണ്ടു വീടാണ് ഞങ്ങളുടേത്...അവളുടെയും എന്റെയും അച്ഛന്മാർ ഉറ്റ ചങ്ങാതിമാരായിരുന്നു..

രണ്ടുപേരും എന്നേം ശ്രീയെയും പോലെ കുട്ടികാലം മുതലെ ഒരുമിച്ചു കളിച്ചു വളർന്നവർ...ഒരമ്മ പെറ്റ സഹോദര ബന്ധത്തെക്കാൾ ധ്രിടതയുല്ലൊരു ബന്ധം എന്നുവേണമെങ്കില്‍ പറയാം..

*****ബാക്കി ചരിത്രം പിന്നെ ഇപ്പ ലവൾ എന്റെ പിറകെയുണ്ട്..ഞാൻ ജീവനുംകൊണ്ട് ഒടുമ്പോ തന്നെ ചരിത്രം അറിയണം അല്ലെ എന്തൊരു മനുഷ്യനാടോ

💬 Comments

View all comments