അവളറിയാതെ
📝 Ongoing
👁 19318 views ❤ 318 likes 💬 71 comments
അവളറിയാതെ
Avalariyathe 2 Author:നിഴലൻ
പ്രിയപ്പെട്ട വായനക്കാർക്ക് നന്ദി.... ഇത്രയധികം ലൈക്കോ കമന്റോ കിട്ടുമെന്ന് ഞാൻ വിചാരിച്ചിട്ടില്ല... എന്നാൽ കഴിയുന്നവിധം ഞാൻഇത് നന്നാക്കി എഴുതാൻ ശ്രമിക്കുന്നതാണ്....
സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി... തുടർന്നും പ്രതീക്ഷിക്കുന്നു...
----------------
അച്ഛന് ഞാനെന്നും അച്ഛന്റെ അപ്പുവായിരുന്നു....... അച്ഛന്റെ മാത്രം അപ്പു.....
ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം എന്റെ അച്ഛൻ എന്നോട് മിണ്ടിയിരിക്കുന്നു......
എന്നോടെന്നതോ പറയാൻ....... "മോനെ നീ ഇങ്ങനെ നശിക്കാതെടാ ...... നീ...നീ....... " അച്ഛന്റെ തൊണ്ടയിടരുന്നത് ഞാനറിഞ്ഞു........
പെട്ടന്ന് എന്നെ പിന്നിൽനിന്നും രണ്ടുകൈകൾ ശക്തമായി പുണർന്നു...... ആ ഒരു പ്രവർത്തി ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല......
ഞാൻ ആ കൈകളിലേക്ക് നോക്കി..... ആ കൈകൾ തളർന്നിരുന്നു, കൈപ്പത്തിക്കുള്ളിലെ തഴമ്പ് വന്ന ഭാഗങ്ങൾ ശോഷിച്ചു ബലം കുറഞ്ഞിരുന്നു.....
ഞാൻ ഒരു നിമിഷം പഴയൊരോർമ്മയിലേക്കു വഴുതി വീണു....... കണ്ണ് തുറക്കുമ്പോ ഞാൻ എന്റെ അമ്മയുടെ തോളത്താണ്.... ഞാൻ എന്റെ അമ്മയുടെ തോളത്തു അള്ളിപ്പിടിച്ചിരിക്കുന്നു.....
ഞാൻ ചുറ്റും നോക്കുകയാണ്.... ഒന്നും മനസ്സിലാകുന്നില്ല,അച്ഛനെ കാണാൻ എന്നും പറഞ്ഞാണ് എന്നെ അമ്മയും മുത്തശ്ശനും കൂടി കാറിൽ കയറ്റിയത്.... ഇന്നേവരെ അങ്ങനെയൊരു വ്യക്തി എന്റെ ജീവിതത്തിലുടെങ്കിലും ഇന്നേവരെ ഓർമ്മവെച്ചശേഷം
💬 Comments
View all comments