Chapter Title : അവളറിയാതെ 02
അവളറിയാതെ
Avalariyathe 2 Author:നിഴലൻ
പ്രിയപ്പെട്ട വായനക്കാർക്ക് നന്ദി.... ഇത്രയധികം ലൈക്കോ കമന്റോ കിട്ടുമെന്ന് ഞാൻ വിചാരിച്ചിട്ടില്ല... എന്നാൽ കഴിയുന്നവിധം ഞാൻഇത് നന്നാക്കി എഴുതാൻ ശ്രമിക്കുന്നതാണ്....
സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി... തുടർന്നും പ്രതീക്ഷിക്കുന്നു...
----------------
അച്ഛന് ഞാനെന്നും അച്ഛന്റെ അപ്പുവായിരുന്നു....... അച്ഛന്റെ മാത്രം അപ്പു.....
ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം എന്റെ അച്ഛൻ എന്നോട് മിണ്ടിയിരിക്കുന്നു......
എന്നോടെന്നതോ പറയാൻ....... "മോനെ നീ ഇങ്ങനെ നശിക്കാതെടാ ...... നീ...നീ....... " അച്ഛന്റെ തൊണ്ടയിടരുന്നത് ഞാനറിഞ്ഞു........
പെട്ടന്ന് എന്നെ പിന്നിൽനിന്നും രണ്ടുകൈകൾ ശക്തമായി പുണർന്നു...... ആ ഒരു പ്രവർത്തി ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല......
ഞാൻ ആ കൈകളിലേക്ക് നോക്കി..... ആ കൈകൾ തളർന്നിരുന്നു, കൈപ്പത്തിക്കുള്ളിലെ തഴമ്പ് വന്ന ഭാഗങ്ങൾ ശോഷിച്ചു ബലം കുറഞ്ഞിരുന്നു.....
ഞാൻ ഒരു നിമിഷം പഴയൊരോർമ്മയിലേക്കു വഴുതി വീണു....... കണ്ണ് തുറക്കുമ്പോ ഞാൻ എന്റെ അമ്മയുടെ തോളത്താണ്.... ഞാൻ എന്റെ അമ്മയുടെ തോളത്തു അള്ളിപ്പിടിച്ചിരിക്കുന്നു.....
ഞാൻ ചുറ്റും നോക്കുകയാണ്.... ഒന്നും മനസ്സിലാകുന്നില്ല,അച്ഛനെ കാണാൻ എന്നും പറഞ്ഞാണ് എന്നെ അമ്മയും മുത്തശ്ശനും കൂടി കാറിൽ കയറ്റിയത്.... ഇന്നേവരെ അങ്ങനെയൊരു വ്യക്തി എന്റെ ജീവിതത്തിലുടെങ്കിലും ഇന്നേവരെ ഓർമ്മവെച്ചശേഷം കണ്ടിട്ടില്ല.....
അച്ഛൻ എന്ന് ബാക്കി ഉള്ളവർ പറയുന്നത് കേട്ടിട്ടുണ്ടെന്നല്ലാതെ ഒന്നുമറിയില്ലായിരുന്നു..... പിന്നെ ഞാനിപ്പോള എണീക്കുന്നെ ചുറ്റും ആളുകൾ ണ്ട്.....
ഞാൻ അമ്മയോടൊപ്പം കുറെ ആളുകളുടെ പിന്നിലായും വേറെ ചിലരുടെ മുന്നിലായും നില്ക്കുന്നു.....എനിക്ക് ആരെയുമറിയില്ല, പേടികൂടികൂടി എന്നാൽ കഴിയുന്നവിധം ഞാൻ അമ്മയെ മുറുകെ പിടിച്ചു.......
കുറച്ചു കഴിഞ്ഞപ്പോ അമ്മയെന്നെ ഉണർത്തി താഴെയിറക്കിക്കൊണ്ട് പറഞ്ഞു "മോനെ മിഥുമോനെ...... ! എഴുന്നേൽക്കേടാ......ഇങ്ങട്ടു നോക്കിയേ.... അതാരാന്നറിയോ..... ?" അമ്മ എന്നെ നോക്കി വേറെ ആരും ശ്രദ്ധിക്കാത്ത രീതിയിൽ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു...... "അതാണ് നിന്റെ അച്ഛൻ...... "
ഞാൻ മെല്ലെ നോക്കിയപ്പോൾ ഒരു ബ്ലാക്ക് പാന്റും ഒരു ചെക്ക് ഷർട്ടും ആണെന്ന് തോന്നുന്നു മെലിഞ്ഞൊരു രൂപം എന്നെ മാടി വിളിക്കുന്നു....
ഞാൻ മെല്ലെ മെല്ലെ അങ്ങോട്ട് നടന്നു.....മെല്ലെ മെല്ലെ ആ മെലിഞ്ഞ രൂപം വ്യക്തമായി വന്നു..... അതാ എന്റെ അച്ഛൻ.......
പിന്നെ എല്ലാം പെട്ടന്നായിരുന്നു അച്ഛൻ എന്നെ എടുത്ത്
💬 Comments
View all comments