Chapter Title : അവളറിയാതെ 02
?" അമ്മ എന്നെ നോക്കി വേറെ ആരും ശ്രദ്ധിക്കാത്ത രീതിയിൽ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു...... "അതാണ് നിന്റെ അച്ഛൻ...... "
ഞാൻ മെല്ലെ നോക്കിയപ്പോൾ ഒരു ബ്ലാക്ക് പാന്റും ഒരു ചെക്ക് ഷർട്ടും ആണെന്ന് തോന്നുന്നു മെലിഞ്ഞൊരു രൂപം എന്നെ മാടി വിളിക്കുന്നു....
ഞാൻ മെല്ലെ മെല്ലെ അങ്ങോട്ട് നടന്നു.....മെല്ലെ മെല്ലെ ആ മെലിഞ്ഞ രൂപം വ്യക്തമായി വന്നു..... അതാ എന്റെ അച്ഛൻ.......
പിന്നെ എല്ലാം പെട്ടന്നായിരുന്നു അച്ഛൻ എന്നെ എടുത്ത് അമ്മയുടെ അടുത്തേക്ക് വരുന്നു.......
അമ്മ അങ്ങേരുടെ മാറത്തു ചാഞ്ഞു കരഞ്ഞുകൊണ്ട് നടന്നു്...... അങേരാണേൽ പരമാവധി എന്തൊക്കെയോ പറഞ്ഞുകൊണ്ട് അമ്മയെ ചേർത്തുനിർത്തി.....
അച്ഛൻ അന്ന് മുബൈയിൽ നിന്നും ലീവ് നു വന്നതാണ് അന്ന് എനിക്ക് 3/4 വയസ്സ്... പക്ഷെ ആ ഒരു രംഗം എന്തൊകൊണ്ടോ ഞാൻ ഇന്നേവരെ മറക്കാതെ ഓർമിച്ചിരിക്കുന്നു.......
അന്ന് അച്ഛന്റെ മുഖത്തു കണ്ട അതെ വാത്സല്യം കുറെ കാലങ്ങൾക്കു ശേഷം ഒരിത്തിരി പോലും കുറയാതെ ഞാൻ കാണുന്നതിപ്പോളാണ്......
എന്റെ പുറത്ത് ഒരു നനവ് പടരുന്നത് ഞാനറിഞ്ഞു.അച്ഛൻ എന്നെ കെട്ടിപിടിച്ചു കരയുകയായിരുന്നു.....
ഞാനിത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല... അമ്മ കരയാറുണ്ടെങ്കിലും അച്ഛൻ.... എന്റെ തൊണ്ടയൊന്നു വറ്റി......
ഇതുവരെ, ഇതുവരെ അനുഭവിക്കാത്തൊരു വേദന..... എന്റെ പുറത്തു വീണ ഓരോ തുള്ളി കണ്ണുനീരും തീമഴപോലെ എന്റെ ആത്മാവിലേക്ക് പെയ്തിറങ്ങുകയായിരുന്നു..... ഞാൻ ആ നിൽപ്പിൽ നിന്ന് ഉരുകി.....
അച്ഛൻ എന്നാണ് എന്നോട് അവസാനമായി മിണ്ടിയത്.... ? ഓർമയില്ല....... അല്ല മറന്നുപോയി..... എന്തിനു വേണ്ടിയാണ് ഞങ്ങൾ തെറ്റിയത്... സാധാരണ ഞങ്ങൾ തെറ്റിക്കഴിഞ്ഞാൽ കൂടിയാൽ ഒന്നോ രണ്ടോ ദിവസം അതിനപ്പുറം പോകുമായിരുന്നില്ല...
അല്ല എന്റെ
💬 Comments
View all comments