Chapter Title : അവളറിയാതെ 02
ഇപ്പോളത്തെ അവസ്ഥയിൽ നിന്നും ഓർക്കാൻ ശ്രെമിച്ചാൽ ഒന്നും ഓർമ്മ വരില്ല കാരണം അത്രക്കധികം വികാരനിര്ഭരമായിരുന്നു എന്റെ മനസ്സ്.....
ഞാൻ പെട്ടന്ന് സ്വബോധം വീണ്ടെടുത്ത അച്ഛനെ കെട്ടിപിടിച്ചു...... അപ്പോളേക്കും അമ്മ ഉമ്മറത്തുനിന്നു ഇതെല്ലാം കണ്ടു കണ്ണീർ തുടച്ചു മുഖത്തൊരു ചിരി വിടർത്തി......
യുഗാന്തരങ്ങൾക്കു ശേഷം എന്റെ അമ്മയുടെ മുഖത്തൊരു ആശ്വാസത്തോടെയുള്ള ചിരി,മനസ്സുനിറഞ്ഞൊരു ചിരി തെളിഞ്ഞു.......
ഇതിനപ്പുറം എന്താണ് എനിക്ക് വേണ്ടത്.....
ഞാൻ അച്ഛനെയും കൂട്ടി വീടിന്റെ അകത്തേക്ക് തന്നെ കേറി..... എന്നിട്ട് ഞങ്ങൾ മൂന്നുപേരും കൂടി ഹാളിലെ സോഫയിൽ ഇരുന്നു.....
ആരും ഒന്നും മിണ്ടുന്നില്ലയെങ്കിലും മൗനമായി ഒരായിരം കാര്യങ്ങ്ൾ ഞങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു.......
അവസാനം അച്ഛൻ തന്നെ തുടങ്ങി...... "ഡാ നീ ഓഫീസിലേക്ക് ലീവ് നു വിളിച്ചു പറ ....ഒരു രണ്ടാഴ്ചത്തേക്ക്...... " ഞാൻ ഒന്ന് ഞെട്ടി.
"രണ്ടാഴ്ചയോ..... ?എന്തിനാ കുട്ടേട്ടാ രണ്ടാഴ്ച ലീവ് എടുക്കണേ ?" അമ്മ എനിക്ക് മുന്നെക്കേറി ചോദിച്ചു.
"നമ്മടെ നാനേട്ടന്റെ മോളില്ലേ അഞ്ജന , അവളിപ്പോ നാട്ടിൽ നല്ലൊരു ഹോസ്പിറ്റൽ തുടങ്ങിയിട്ടുണ്ട്.അങ്ങോട്ടൊന്നു പോണം നമുക്ക്."
നാനേട്ടന്..... അതായത് നാരായണേട്ടൻ..... അച്ഛൻ പണ്ട് ബോംബായിലായിരുന്നപ്പോ അച്ഛന്റെ ഒപ്പം അവിടെ ണ്ടായിരുന്ന ഒരു ഏട്ടൻ.....
ആൾ പറഞ്ഞുവരുമ്പോ അച്ഛന്റെ ഒരു ബന്ധു കൂടിയാണ്......
ഞാൻ ചെറുപ്പത്തിൽ ബോംബായിലായിരുന്നു, ഒരു നാല് മുതൽ അഞ്ചുവയസ്സ് വരെ.....
പക്ഷെ ഇങ്ങനെ ഒരു മോളെക്കുറിച്ചു ഞാൻ കേട്ടട്ടില്ലല്ലോ...... ?
അച്ഛൻ എന്നെ നോക്കി... ആ മുഖത്തു പഴയ ആ പ്രസരിപ്പ് തിരിച്ചു വന്നതായെനിക്ക് തോന്നി.....
"അത് അച്ഛാ... എനിക്ക് ചില അര്ജന്റ് വർക്ക്സ് ണ്ട്...."
"അതൊന്നും പറഞ്ഞാൽ പറ്റില്ല.... ഇനി നിന്നെ
💬 Comments
View all comments