0%

Chapter Title : അവളറിയാതെ 02

Author : kkstories Read All Parts 156

ഇങ്ങനെ വിട്ടാൽ പറ്റില്ല... "
അച്ഛൻ ഏറെ നാളുകൾക്കു ശേഷം എന്നെ ശാസിക്കുന്നത് കേട്ടപ്പോൾ എന്തെന്നില്ലാത്തൊരു സന്തോഷം തോന്നി....

ഈ ലോകത്ത് എനിക്കുവേണ്ടി മാത്രം ജീവിക്കുന്ന രണ്ടാത്മാക്കളുടെ കാര്യം ഞാൻ മറന്നുപോയിരുന്നു.....

"എന്താ അപ്പൂ ഇങ്ങനെ കരയണേ.... അയ്യേ മോശം മോശം.... ഞാൻ പറഞ്ഞത് വല്ലതും നീ കേട്ട്വോ...... ?"
അച്ഛൻ എന്റെ അടുത്ത് വന്നിരുന്നു തോളത്തു കയ്യിട്ടു സമാധാനിപ്പിക്കുകയായിരുന്നു.......

ഞാൻ കരഞ്ഞോ.... ? എപ്പോ... ? ശരിയാണല്ലോ ദാ കണ്ണിന്നു തുള്ളിക്കൊരു കുടമെന്നപ്പോലെ ഊർന്നിറങ്ങുന്ന.....
ഞാൻ അച്ഛനെ ഒന്ന്കൂടി കെട്ടിപിടിച്ചു.............

അച്ഛൻ എന്റെ തലയിൽ മെല്ലെ വിരലൊടിച്ചുകൊണ്ട് പറഞ്ഞു..... "നീ പോണം മോനെ നീ അവിടെ പോയി നന്നാവണം..... ആ പഴയ അപ്പുവായി തിരിച്ചുവരണം..... "

നന്നാവാനോ.... ?എവിടെ പോവാൻ ?എങ്ങനെ നന്നാവാൻ ?ഈശ്വരാ അച്ഛൻ എന്താ അപ്പൊ പറഞ്ഞോണ്ടിരുന്നേ ?

ഞാൻ അച്ഛനെ വിട്ടു, മുഖത്തേക്ക് നോക്കി.... എന്റെ മുഖഭാവം കണ്ടിട്ടാവണം അച്ഛന് കാര്യം മനസ്സിലായി......

"ഒന്നുമില്ലെടാ അവൾ അവരുടെ നാട്ടിൽ ഒരു ഡീഅഡിക്ഷന് സെന്റർ നടത്തുന്നുണ്ട്... അവിടെ നീ ഒന്ന് പോയി നിക്കണം..... "

"അച്ഛാ അതിനു ഞാൻ ഇനി..... "

"നീ ഇനി കുടിക്കില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല....നിന്റെ ലൈഫിനോട് നിനക്കുതന്നെയുള്ള ഈ ആറ്റിട്യൂട് ഒന്ന് മാറ്റണം.... നീ എതിർത്തൊന്നും പറയണ്ടാ.....വത്സലേ ആ ഫോണിൽ അവർക്കൊന്ന് വിളിച്ചു പറഞ്ഞേര് ഇവന് വരുന്നുണ്ടെന്നു...... "
എതിർത്തൊരു വാക്ക് പറയാൻ എനിക്ക് തോന്നിയില്ല കാരണം അത്രയ്ക്ക് സ്നേഹമുണ്ടായിരുന്നു അവരുടെ കണ്ണുകളിൽ......

ഞാൻ ഓൺ ദ സ്പോട് ഫോൺ എടുത്ത് ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞു.......

💬 Comments

View all comments