Chapter Title : അവളറിയാതെ 02
പിന്നെ എല്ലാം ചടപടെചടപടേന്നായിരുന്നു...
ഇടുക്കിയിലേതോ ഒരു കാടിന്റെ നടുക്കാണ് സ്ഥലം..... ഞാൻ ഒറ്റയ്ക്ക് പോയ്കോളാം എന്ന് പറഞ്ഞപ്പോൾ അച്ഛൻ
എതിർത്തില്ല കാരണം അച്ഛനറിയാമായിരുന്നു ഞാൻ അച്ഛൻ പറഞ്ഞ ഈ വാക്ക് ധിക്കരിക്കില്ലെന്നു.....
അങ്ങനെ അവരുടെ ഓഫീസ് നമ്പർ തന്നു.... ഞാൻ നേരെ വിളിച്ചു ആരോ ഫോൺ എടുത്തു കാര്യങ്ങൾ പറഞ്ഞു ഞാൻ എന്റെ വാട്സ്ആപ്പ് നമ്പർ കൊടുത്തു.......
അവർ അതിലേക്കു ലൊക്കേഷൻ അയച്ചുതന്നു.....
പറഞ്ഞപോലെ തന്നെ കാടിന്റെ ഒക്കെ നടുക്ക് എന്നാലും ഗൂഗിളണ്ണൻ വഴി കാണിച്ചുതന്നു.....
അങ്ങനെ എന്റെ വണ്ടി എടുത്ത് ഞാൻ മെല്ലെ യാത്ര തുടങ്ങി........
ഒരു റോയൽ എൻഫീൽഡ് ആണ് എന്റെ വണ്ടി..... അതും ഇപ്പോളത്തെ ഈ ചവറു പോലെയിറങ്ങുന്ന പുതിയ മോഡൽ അല്ല പഴയ മോഡൽ....
അതായത് വലതുവശത്തു ഗിയർ ഉള്ള റോയൽ എൻഫീൽഡ് 350.... പക്ഷെ വണ്ടി കണ്ട പുത്തനാണെന്നേ ആരും പറയും...... കാരണം അത്രേമ മോഡിഫൈഡ് ആണ്.......
എന്തായാലും ഞാൻ കണ്ട ചുരവും കോപ്പുമൊക്കെ കേറി അവസാനം സ്ഥലം എത്താറായി.....
കേറുന്നതിനു മുന്നേ ഒരു പാക്കറ്റ് കിങ്‌സ് വാങ്ങി അത് മൊത്തം ആ മഞ്ഞത് വലിച്ചു തീർത്തു.....
എന്തായാലും വലി നിർത്താനൊന്നും പോണില്ല.... ഒരു മൂന്നു പെട്ടി കിങ്‌സ് കൂടി വാങ്ങി കയ്യിൽ വെച്ചു.....
വണ്ടിയെടുത്തു ഗൂഗിളണ്ണൻ കാണിച്ചുതന്ന കാട്ടുവഴികളിലൂടെയൊക്കെ ചുറ്റിത്തിരിഞ്ഞ് അവസാനം ഒരു പുഴയുടെ തീരത്തെത്തി..... ഞാൻ ഒന്നിറങ്ങി മുഖവും കയ്യുംകാലുമൊക്കെ കഴുകി....
ഒരു കിങ്‌സ് എടുത്ത് കത്തിച്ചു നല്ല മൂഡ്...മെല്ലെ വണ്ടിടെ മോളിൽ ഇരുന്നു പുഴയും നോക്കിയിരിക്കാൻ ഒരു സുഖം....
കുറച്ചു കഴിഞ്ഞപ്പോൾ അപ്പുറത്ത് ഒരു പെണ്ണ്
💬 Comments
View all comments