0%

Chapter Title : അവളറിയാതെ 02

Author : kkstories Read All Parts 159

കുളിക്കാൻ ഇറങ്ങി.....
പുഴ എന്നൊക്കെ പറഞ്ഞാ ഏതോ ഒരു പുഴയുടെ കൈവരി മാത്രാമാണ് ഇത് അതുകൊണ്ട് തന്നെ ഒരുവിധം വ്യക്തമായി എനിക്കവളെ കാണാമായിരുന്നു....

ഒരിത്തിരി മഞ്ഞ് തടസമായുണ്ടായിരുന്നെങ്കിലും അവൾ കുളിക്കാനിറങ്ങുന്നത് ഞാൻ കണ്ടു.....
ഞാൻ ഒന്നും രണ്ടും ചിന്തിക്കാതെ നേരെ വണ്ടിയെടുത്തു അവിടുന്ന് പോയി.....

വേറെ ഒന്നും കൊണ്ടല്ല പെണ്ണെന്ന വർഗത്തോടെ വെറുപ്പായിരുന്നു എനിക്ക് (അമ്മ ഒഴികെ )....
ആ ഞാൻ ഒരു പീറപ്പെണ്ണിന്റെ കുളി സീനും നോക്കി നിക്കുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ..... ?

അങ്ങനെ വണ്ടി എടുത്ത് ഒരു പത്തു പതിനഞ്ചു മിനിറ്റ് പോയപ്പോൾ ഞാൻ സ്ഥലത്തെത്തി.....
കാടിന്റെ നടുക്കായി എക്കോ ഫ്രണ്ട്‌ലി ആയിട്ടുള്ളൊരു റിസോർട്ട് പോലെ തോന്നി....

ഞാൻ നേരെ ഓഫീസിൽ പോയി പേരും അഡ്രസ്സും കൊടുത്തു എൻറോൾ ചെയ്തു.....
അവിടെ ഇരുന്ന പെൺകുട്ടി എന്നെ അതിശയത്തോട് നോക്കി......

"ആദ്യായിട്ട ഒരാൾ സ്വയം നന്നാവണമെന്നു തോന്നി ഇങ്ങോട്ട് ഒറ്റയ്ക്ക് വരുന്നത്.... മിഥുൻ അല്ലെ.....മം കൊള്ളാം.....ഞാൻ ദേവിക... " അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു......

"ഞാൻ അതിനു തന്റെ പേര് ചോദിച്ചില്ലല്ലോ..... "ഞാൻ ഇത്തിരി കലിപ്പിൽ പറഞ്ഞു....

"താൻ ചോദിക്കാത്തൊണ്ട് ഞാൻ തന്നെ പറഞ്ഞു..... അതിലെന്താ ഇത്ര തെറ്റ്... വല്യേ ജാഡക്കാരനാണല്ലേ.... "

"അല്ല തൃശൂർക്കാരനാ..... നിന്ന് ചൊറിയാതെ കാര്യമെന്താച്ചാ പറയാൻ നോക്ക്...... "

"ഓ ന്നാ ശരി ഡോക്ടർ വിളിക്കുന്നുണ്ട്.... ആദ്യം മാഡത്തെ പോയി കാണ്....
എന്നിട്ട് മാഡം പറയും കാര്യങ്ങളൊക്കെ..... ദാ ആ റൂമിൽ മാഡം ണ്ട്..... "

ഞാൻ ഒന്നും മിണ്ടാതെ റൂം ലക്ഷ്യമാക്കി നടന്നു.... "ഒരു താങ്ക്സ് പറഞ്ഞൂടെ മാഷേ..... ?"

💬 Comments

View all comments