0%

Chapter Title : അവളിലേക്കുള്ള ദൂരം 2 [Little Boy]

Author : Kambikathakal Read All Parts 607

എത്തിയപ്പോൾ വീടു നിറയെ ആളുകൾ ആയിരുന്നു...

മുറ്റത്തു പെട്ടിയിൽ കിടത്തിയിരിക്കുന്ന അമ്മച്ചി.....

കെട്ടിപിടിച്ചു ഒരുപാട് നേരം കരഞ്ഞു... ആരൊക്കയോ വന്നും പോയികൊണ്ടേ ഇരുന്നു... ഞാൻ ഒന്ന് അനങ്ങാൻ പോലും ആകാതെ അമ്മച്ചിയുടെ അടുത്ത് തന്നെ ഇരുന്നും.....

പള്ളിയിൽ കൊണ്ടുപോയതും അവസാനമായി ഒരുപിടി മണ്ണുവാരിയിട്ടതും യന്ത്രികം എന്നോണം ചെയ്തു തീർത്തു...

അമ്മച്ചി മരിച്ചിട്ട് ഇന്നേക്ക് നാലുദിവസം.. ആളുകൾ ഓരോന്നായി അന്നുതന്നെ പോയിരുന്നു...

എനിക്കിനി ആരും ഇല്ലെന്നുള്ള സത്യം എന്നെ പൊള്ളിച്ചുകൊണ്ടിരുന്നു....

ഇടക്ക് ജോമിച്ചന്റെ കാര്യം ഓർത്തപ്പോൾ അങ്ങോട്ട് വിളിക്കാനായി ഫോൺ എടുത്തു നോക്കിയപ്പോൾ... ചാർജ് തീർന്നു ഓഫ്‌ ആയിരുന്നു.... കുറച്ചു നേരം കുത്തിയിട്ട്.. ഫോൺ ഓൺ ആക്കി... ഓഫീസിലെ കുറെ പേർ വിളിച്ചിട്ടുണ്ട്... അതെല്ലാം പിന്നത്തേക്ക് മാറ്റി ജോമിച്ചനെ വിളിച്ചു.. ആൾടെ നമ്പർ സ്വിച്ച് ഓഫ്‌ ആയിരുന്നു....

"ഇതെന്താ സ്വിച്ച് ഓഫ്‌.." ഞാൻ മനസ്സിൽ പറഞ്ഞു ...

ശേഷം മേഘയെ വിളിച്ചു അവിടെയും സ്വിച് ഓഫ്‌...

പെട്ടെന്നാണ്.. ഓഫീസിലെ ദിവാകരേട്ടന്റെ കാൾ എന്നെ തേടി വന്നത്

" ഹലോ... അലക്സെ..എന്താ ഫോൺ എടുക്കാത്തെ "

ചേട്ടൻ ഒരൽപ്പം ദേഷ്യത്തിൽ ആണെന്ന് തോന്നി...ഞാൻ ഇവുടത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞു...

" സാരം ഇല്ല കുഞ്ഞെ... "

" ചേട്ട ജോമി സാറിനെ കിട്ടിയിരുന്നോ.. ഫോൺ വിളിച്ചിട്ട് കിട്ടിയില്ല "

അതിനു ചേട്ടൻ കുറെ നേരം മൗനം ആയിരുന്നു...ഇടക്ക് കരയുന്ന ശബ്ദം കേട്ടു "

കുറച്ചു കഴിഞ്ഞു പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ തലക്ക് കൂടംകൊണ്ട് അടിച്ചതുപോലെ തോന്നി.... തല ആകെ പെരുക്കുന്നതുപോലെ... ഞാൻ വേച്ച് താഴെക്കിരുന്നു പോയി....

............................................

കോഴിക്കോട്

💬 Comments

View all comments