Chapter Title : വിശ്വാസത്തിന്റെ രാത്രി [മനോഹരൻ മംഗളോദയം]
കാണാൻ പറ്റിയില്ലേൽ വിളിക്കാം....."
"Ok ടീ Thanks..."
"എന്തിനാ thanks...?"
"അല്ല എന്നെ വിശ്വസിച്ചതിന്..."
"പിന്നെ തേങ്ങയാ...."
"ഞാൻ റോഷ്‌നിയെ (ഞങ്ങളുടെ mutual friend) വിളിച്ചിരുന്നു.. അവളോട് നിന്നെ പറ്റി പറഞ്ഞു... അവള് വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണെന്ന് പറഞ്ഞതുകൊണ്ടാണ്... ഞാൻ ഇങ്ങനെ ഒക്കെ പെരുമാറിയത്....."
"ആഹാ ഇതിനിടയ്ക്ക് അങ്ങനെ ഒക്കെ സംഭവിച്ചോ..?"
"Thanks Roshni..."
അപ്പോ ഈ പെൺകുട്ടികളോട് decent ആയി പെരുമാറിയാൽ ഇന്നല്ലെങ്കിൽ നാളെ ഉപയോഗം ഉണ്ടാകും അല്ലേ...ഞാൻ ചിന്തിച്ചു...
"എന്നാല് ok ടാ നമുക്ക് പോയാലോ എനിക്ക് ഉറക്കം വരുന്നു....."
"എന്നാല് ok good night"
"ടീ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്കണേ....."
"Ok ടാ..."
ഞാൻ എൻ്റെ സീറ്റിലേക്കും അവള് അവളുടെ സീറ്റിലേക്കും പോയി....
ഞാൻ അവിടെ എത്തിയതും അമ്മൂമ്മ എനിക്ക് വേണ്ടി കാത്തിരിക്കും പോലെ എഴുന്നേറ്റു....
"മോനെ എൻ്റെ ബെർത്ത് മുകളിൽ ആണ് ഒന്ന് സഹായിക്കോ അവിടേക്ക് കേറാൻ...."
ശെരി എന്നും പറഞ്ഞ് അവരുടെ കൈ പിടിച്ച് മുകളിലേക്ക് കേറ്റാൻ തുടങ്ങിയപ്പോ പെട്ടെന്ന് എനിക്ക് ഒരു ഐഡിയ കിട്ടി...
"അമ്മേ മുകളിലേക്ക് കേറാനും ഇറങ്ങാനും ബുദ്ധിമുട്ട് അല്ലേ..."
"അതേ പക്ഷേ വേറെ എന്ത് ചെയ്യും????"
"അപ്പുറത്ത് എൻ്റെ ഫ്രണ്ടിന് താഴത്തെ ബെർത്ത് ആണ് അവിടെ പോയാൽ താഴെ കിടക്കാം..."
"ആണോ എന്നാൽ ഞാൻ അത് നോക്കാം.."
"ഞാനൊന്നു വിളിച്ചു നോക്കട്ടെ...."
ഞാൻ മൊബൈൽ എടുത്ത് അശ്വതിയെ വിളിച്ചു... 3 റിംഗ് കഴിഞ്ഞപ്പോ attend ചെയ്തു....
"എന്താടാ ഉറക്കം ഒന്നുമില്ലേ..."
"ഇല്ലെടി നിനക്ക് അവിടുന്ന് രക്ഷപെടാൻ ഒരു ചാൻസ് ഉണ്ട്...."
"ഇവിടെ ഒരു
💬 Comments
View all comments