0%

Chapter Title : മുറിവുകൾ [മനോഹരൻ മംഗളോദയം]

വീഡിയോ പുറത്ത് വരാതെ ഇരിക്കേണ്ടത് അവൻ്റെ ആവശ്യമാകും…. പക്ഷേ അവൻ്റെ കയ്യിലെ എൻ്റെ 2 വീഡിയോ കൊണ്ട് മാത്രം അത് സാധ്യമാകില്ല….. പക്ഷേ എങ്ങനെയും ഞാൻ അത് നടത്തും….അതിന് വേണ്ടി ഏത് വഴിയും ഞാൻ സ്വീകരിക്കും…. എല്ലാം എൻ്റെ പ്ലാൻ പ്രകാരം നടത്തും…

അവള് പറഞ്ഞു നിർത്തി… ഞാൻ ഒരു പാവ പോലെ എല്ലാം കേട്ടിരുന്നു…. ഞാൻ എന്താണീ കേട്ടത്….. എനിക്കറിയില്ല എന്താ പറയേണ്ടത്…., ചെയ്യേണ്ടതെന്ന്…. സത്യത്തിൽ എൻ്റെ എൻ്റെ കിളി പോയി…. എന്താണ് അവളുടെ പ്ലാൻ ബാക്കി എന്തായി എന്നൊക്കെ ഒരായിരം ചോദ്യങ്ങൾ മനസ്സിൽ വന്നു പക്ഷേ എനിക്ക് അവളോട് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല…… അവളോട് എനിക്കിപ്പോൾ എന്ത് തരം വികാരമാണ്??… സ്നേഹമാണോ… കാമമാണോ… ഭയമാണോ… അതോ സഹതപമോ… എനിക്കറിയില്ല…. ഭഗവാനെ… അശ്വതിയെ ഉപേക്ഷിക്കാൻ വയ്യ എന്നാൽ സഹായിക്കാനും പറ്റില്ല… അവൾക്കെന്നെ ഭയങ്കര വിശ്വാസമാണ് അതാണല്ലോ ഇത്രയും വലിയ രഹസ്യം എന്നോട് പറഞ്ഞത് …

ഇപ്പോഴും അവൾ എൻ്റെ നെഞ്ചിൽ ചാഞ്ഞു കിടക്കുകയാണ്….

എനിക്ക് എന്ത് പറയണമെന്ന് അറിയില്ല…. എത്ര പെൺകുട്ടികൾക്ക് ഇതുപോലെ ഉള്ള അവസ്ഥ ഉണ്ടായി കാണും… പാവങ്ങൾ… അന്യർ ചെയ്ത തെറ്റ് കൊണ്ട് സ്വയം ജീവിതം നശിക്കേണ്ടി വരുന്നു…..

“അശ്വതീ….”

ഇടറിയ സ്വരത്തിൽ ഞാൻ വിളിച്ചു…..

“മ്മ്മ്മ്….”

“എനിക്ക്…..”

“ടാ നീ ഒന്നും പറയണ്ട…”

“ഞാൻ എന്താണെന്ന് നിനക്ക് മനസ്സിലായല്ലോ…. ഇതൊക്കെകൊണ്ടാണ് എനിക്കാരെയും സ്നേഹിക്കാൻ കഴിയില്ല എന്ന് പറഞ്ഞത്… അല്ലാതെ നിന്നോട് ഇഷ്ടകുറവ് ഉണ്ടായിട്ടല്ല…. നിന്നെ കണ്ട അന്ന് തന്നെ നിന്നോട് ഞാൻ എല്ലാം പറഞ്ഞു….. എന്താ കാര്യം എന്നറിയോ…??? അത് റോഷ്നി

💬 Comments

View all comments