0%

Chapter Title : മുറിവുകൾ [മനോഹരൻ മംഗളോദയം]

ഏകദേശം എന്നെ പോലെ തന്നെ… കോളജിൽ ഞങ്ങളെ twins എന്നാ വിളിച്ചിരുന്നത് … അവളുടെ വീട്ടിൽ പപ്പ, മമ്മി,അവളുടെ ബ്രദർ ടിജോ എന്നിവർ ആയിരുന്നു…. അവർ എല്ലാം ദുബൈയിൽ ആയിരുന്നു… അവിടുത്തെ ബിസിനെസ്സ് എല്ലാം നിർത്തി ഇപ്പൊ നാട്ടിൽ settled ആണ്… അവർ എല്ലാപേരും തന്നെ എന്നെ അവരുടെ കുടുംബത്തിലെ ഒരാളെ പോലെ ആണ് കണ്ടതും… എനിക്കും അങ്ങനെ തന്നെ ആയിരുന്നു… ഞാൻ ഒരുപാട് തവണ അവരുടെ വീട്ടിൽ പോയിട്ടുണ്ട്…..

എൻ്റെ തേർഡ് സെമസ്റ്റർ നടക്കുന്ന സമയം എനിക്കും ഉണ്ടായിരുന്നു എന്നെ ഏറെ സ്നേഹിച്ച ഒരാൾ അല്ല ഞാൻ ഏറെ സ്നേഹിച്ച ഒരാൾ…. “റാം..” എന്നായിരുന്നു അവൻ്റെ പേര്… എൻ്റെ സീനിയർ ആയിരുന്നു കക്ഷി… മാത്രവുമല്ല അവൻ്റെ അമ്മ ഞങ്ങടെ പ്രൊഫസർ ആയിരുന്നു…. ഞങ്ങടെ റിലേഷൻ ഒരാളും അറിയരുതെന്ന് അവൻ പറഞ്ഞിരുന്നു….

ഞാൻ ഈ വിവരം എല്ലാപേരിൽ നിന്നും മറച്ചു വച്ചു എൻ്റെ ബെസ്റ്റ് ഫ്രണ്ട് ആയ ടീനയിൽ നിന്ന് പോലും….. എല്ലാ പേരും കരുതിയത് ഞാൻ സിംഗിൾ ആണെന്നാണ്… അതിനാൽ അത്യാവശ്യം proposals എല്ലാം വരുമായിരുന്നു…..

അങ്ങനെ ഒരു ദിവസം ഞാൻ ടീനയുടെ വീട്ടിൽ വന്നപ്പോൾ ടീനയും ടിജോയും മാത്രമേ ഉണ്ടായിരുന്നുള്ളൂ… ഞങ്ങളും എന്നത്തേയും പോലെ തമാശകളോക്കെ പറഞ്ഞുകൊണ്ടിരുന്നു……

എന്തോ ആവശ്യത്തിന് ടീന ഒന്ന് മാറിയപ്പോൾ ടീജോ എൻ്റെ അടുത്തേക്ക് നീങ്ങി ഇരുന്നിട്ട് പറഞ്ഞു…

“അശ്വതി….”

“എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്… ഞാൻ ഇന്ന് night നിന്നെ വിളിക്കും….”

എനിക്കെന്തോ പന്തികേട് തോന്നി….

സാധാരണ ബോയ്സിനെ പോലെ ഒലിപ്പിക്കാൻ ആണോ…. യെയ്…. അവൻ ആ

💬 Comments

View all comments