Chapter Title : മരുഭൂമിയിലെ മഴ [മനോഹരൻ മംഗളോദയം]
രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഫിലിപ്പ് ചോദിച്ചു.
"എന്താ ഇന്നെന്തോ ആകെ മിണ്ടാതെയാണല്ലോ..."
"മോളുടെ സിനിമാക്കാരും ഓർത്ത് ടെൻഷനാ അവൾക്ക് എല്ലാം ഒന്നു റെഡിയായാൽ മതിയായിരുന്നു...."
അവൾ കള്ളവും പറഞ്ഞില്ല സത്യവും പറഞ്ഞില്ല...
ഫിലിപ്പ് പിന്നെ ഒന്നും ചോദിച്ചില്ല.
അത് അവൾക്ക് ഒരുപക്ഷേ ആശ്വാസവും ഒരുപക്ഷേ കുറ്റബോധവും ഉണ്ടാക്കി.
കാരണം വർഷങ്ങളായി തന്റെ കൂടെ ജീവിച്ച മനുഷ്യനാണ്.
അവനറിയാതെ താൻ ഒരു വലിയ രഹസ്യം ഒളിപ്പിക്കുകയാണ്.
രാത്രി മുറിയിൽ ഒറ്റയ്ക്കായപ്പോൾ അവസ്ഥ കൂടുതൽ മോശമായി.
ഉറങ്ങാൻ ശ്രമിച്ചു.
കഴിയുന്നില്ല.
ഒരു വശത്ത് ഇതുവരെയും ഇല്ലാത്ത ഒരു സുഖം.... അതേ പോലെ മറുവശത്ത് അതിനേക്കാളേറെ സങ്കടം
ഫോൺ എടുത്തു.
വെച്ചു.
വീണ്ടും എടുത്തു.
അശ്വിന്റെ പേര് കാണുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നു.
വിളിക്കണോ?
വേണ്ടയോ?
അവൾക്കുതന്നെ അറിയില്ല.
അപ്പോഴേക്കും ടീനയുടെ മെസേജ് വന്നു.
"മമ്മി... അശ്വിനോട് സംസാരിച്ചോ?"
മേരി കുറച്ചു നേരം സ്ക്രീനിലേക്ക് നോക്കി.
"ഇല്ല..."
"ഒന്ന് സംസാരിക്കണേ... എനിക്ക് ടെൻഷൻ ആണ്..."
ആ മെസേജ് വായിച്ചപ്പോൾ വീണ്ടും ടീനയുടെ മുഖം മനസ്സിലേക്ക് വന്നു.
സിനിമ.
സ്വപ്നങ്ങൾ.
പ്രതീക്ഷ.
എല്ലാം.
ഒടുവിൽ മേരി അശ്വിന്റെ ചാറ്റ് തുറന്നു.
ഒരുപാട് നേരം ടൈപ്പ് ചെയ്യാതെ നോക്കിയിരുന്നു.
ശേഷം ഒരു ചെറിയ മെസേജ് അയച്ചു.
"വീട്ടിലെത്തി."
മെസേജ് പോയ ഉടനെ അവളുടെ നെഞ്ചിടിപ്പ് കൂടുന്നത് അവൾക്ക് തന്നെ കേൾക്കാമായിരുന്നു.
റിപ്ലൈ വന്നു.
"Good."
അത്ര മാത്രം.
അവൾക്ക് അറിയാതെ ചെറിയ നിരാശ തോന്നി.
സാധാരണ അവൻ ഇത്ര ചെറുതായി മറുപടി പറയാറില്ല.
അൽപസമയം കഴിഞ്ഞ് വീണ്ടും മെസേജ് വന്നു.
"ആന്റി ok ആണോ?"
ആ
💬 Comments
View all comments