Chapter Title : മരുഭൂമിയിലെ മഴ [മനോഹരൻ മംഗളോദയം]
വിരലുകൾ മുറുകി.
അശ്വിൻ അത് ശ്രദ്ധിച്ചു.
"ആന്റി...?"
മേരി ദീർഘനിശ്വാസം വിട്ടു..
"എന്താ ആന്റി...?"
"ഒന്നുമില്ല..."
"ഇല്ല... എന്തോ ഉണ്ടല്ലോ..."
കുറച്ചു നേരം നിശബ്ദത.
ശേഷം വളരെ പതുക്കെ:
"ടീനയുടെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും ടിജോ അറിയാം..."
അശ്വിൻ ശ്രദ്ധയോടെ ഇരുന്നു.
"പക്ഷേ..."
മേരി വാക്ക് പൂർത്തിയാക്കിയില്ല.
"പക്ഷേ എന്താ...?"
അവർ ജനലിലേക്ക് നോക്കി.
ഒന്നുമില്ല മോനെ…
അശ്വിന് ഒന്നും മനസ്സിലായില്ല.
പക്ഷേ ഒരു കാര്യം മനസ്സിലായി.
ടിജോയുടെ പേര് കേൾക്കുമ്പോൾ മേരിക്ക് വേദന ഉണ്ട്.
പിന്നെ വിഷയം മാറ്റാൻ ശ്രമിക്കുന്ന മേരി തന്നെ അറിയാതെ ഒരു clue ഇടാം.
"എന്തായാലും ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല..."
"അവൻ നാട്ടിൽ വരുമ്പോ പോലും വീട്ടിൽ നിൽക്കാറില്ല..."
"കാക്കനാട്, മരട്, കൂട്ടുകാർ..."
"ആ ക്ലബ്ബുകളും റിസോർട്ടുകളും..."
"അതാണ് അവന്റെ ലോകം..."
അശ്വിൻ കുറച്ചു നേരം കൂടി അവിടെ ഇരുന്നു.
മേരി പറഞ്ഞ കാര്യങ്ങൾ അവന്റെ മനസ്സിൽ കറങ്ങിക്കൊണ്ടിരുന്നു.
ടീന…
ആ ട്രോമ…
ടിജോ…
കാക്കനാട്…
മരട്…
ക്ലബ്ബുകൾ…
കൂട്ടുകാർ...
അവന് വേണ്ടിയിരുന്ന പല വിവരങ്ങളും കിട്ടിക്കഴിഞ്ഞിരുന്നു.
ഇനി ഇവിടെ കൂടുതൽ സമയം ഇരിക്കുന്നതിൽ പ്രത്യേക കാര്യമില്ല.
പുറത്ത് ഇറങ്ങി അന്വേഷിക്കാൻ തുടങ്ങണം.
അതായിരുന്നു പ്രധാന ജോലി.
അവൻ പതുക്കെ എഴുന്നേറ്റു.
"അപ്പോൾ ഞാൻ ഇറങ്ങട്ടെ ആന്റി..."
ആ വാക്ക് കേട്ട നിമിഷം മേരിയുടെ മുഖത്തെ ഭാവം ചെറുതായി മാറി.
"ഇത്ര പെട്ടെന്നോ...?"
ചോദ്യം അറിയാതെ വായിൽ നിന്നും പുറത്തുവന്നു.
ചോദിച്ച ശേഷം അവർക്ക് തന്നെ ചെറിയൊരു ചമ്മൽ തോന്നി.
അശ്വിൻ ചിരിച്ചു.
"എനിക്ക് കുറച്ചു സ്ഥലങ്ങളിൽ കൂടി
💬 Comments
View all comments