Chapter Title : മരുഭൂമിയിലെ മഴ [മനോഹരൻ മംഗളോദയം]
ഇപ്പോഴും മനസ്സിൽ..."
"ടീന അല്ലേ..."
ഞാൻ ചോദിച്ചു.
അവർ ഉടനെ എന്നെ നോക്കി.
"നിനക്കെങ്ങനെ മനസ്സിലായി...?"
"ആന്റി സംസാരിക്കുന്ന ഓരോ കാര്യത്തിലും അവസാനം എത്തുന്നത് ടീനയിൽ ആണ്..."
അത് കേട്ടപ്പോൾ അവരുടെ മുഖത്ത് ഒരു ചെറിയ വിഷാദച്ചിരി തെളിഞ്ഞു.
"അവൾ പാവമാണ് മോനേ..."
അവർ പതുക്കെ പറഞ്ഞു.
"ഒരുപാട് സഹിച്ചിട്ടുണ്ട്..."
ഞാൻ ഒന്നും മിണ്ടിയില്ല.
അവർ പറയട്ടെ എന്ന് കരുതി.
"എല്ലാവരും കാണുന്നത് ഇപ്പോഴത്തെ ടീനയെ ആണ്..."
"ചിരിക്കുന്ന ടീനയെ..."
"റീൽസ് ചെയ്യുന്ന ടീനയെ..."
"പക്ഷേ ഒരു സമയത്ത് ആ കുട്ടി മുറിയിൽ നിന്നും പുറത്തിറങ്ങാൻ പോലും പേടിച്ചിരുന്നു..."
ഞാൻ ഞെട്ടി.
"എന്താ സംഭവിച്ചത്...?"
അവർ കുറച്ചു നേരം മിണ്ടാതെ ഇരുന്നു.
"ഒരു മാനസിക ആഘാതം..."
"കുറെ വർഷം മുൻപ്..."
"വിശ്വസിച്ച ഒരാളുടെ ഭാഗത്ത് നിന്നും..."
അവർ അത്ര മാത്രം പറഞ്ഞു.
ഞാൻ കൂടുതൽ ചോദിച്ചില്ല.
കാരണം ആ ഓർമ്മ പോലും അവരെ വേദനിപ്പിക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു.
"അന്ന് അവൾ തകർന്നു പോയിരുന്നു മോനേ..."
"ജീവിതം തന്നെ അവസാനിച്ച പോലെ..."
"പക്ഷേ പതുക്കെ തിരിച്ചു വന്നു..."
"അതുകൊണ്ടാണ് അവളുടെ സിനിമ സ്വപ്നം നടക്കണം എന്ന് ഞാൻ ഇത്ര ആഗ്രഹിക്കുന്നത്..."
അവരുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
"ആന്റി..."
ഞാൻ മെല്ലെ വിളിച്ചു.
"മ്മ്...?"
"ടീനയുടെ സ്വപ്നം നടക്കും..."
അവർ എന്നെ നോക്കി.
അത് ഒരു വാഗ്ദാനം പോലെ തോന്നി.
കുറച്ചു നേരം നിശബ്ദത.
അശ്വിൻ പതുക്കെ ചോദിച്ചു.
"ടിജോക്ക് അറിയാമോ ഇതൊക്കെ...?"
മേരി പെട്ടെന്ന് നിശബ്ദയായി.
അവളുടെ മുഖത്തെ ചിരി ഒരു നിമിഷം കൊണ്ട് മാഞ്ഞു.
കയ്യിലിരുന്ന ഗ്ലാസിൽ
💬 Comments
View all comments