Chapter Title : അവൾക്കായ് [AJEESH]
മുഴങ്ങി...
ബെല്ല രാധികയുടെ അടുത്ത് വന്നിരുന്നു
അവൾ അപ്പോഴും വല്ലാതെ കിതക്കുന്നുണ്ടായിരുന്നു ...
രാധിക അവളെത്തെന്നെ നോക്കിയിരുന്നു...
ഒരു മനോഹര ശിലപ്പത്തെ കണ്ട പോലെ.
പെട്ടന്ന് ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്നു...
കണക്ക് ആണ് വിഷയം...
രാധിക ബാഗ് തുറന്ന് പുസ്തകം എടുത്ത് വച്ചു...
ബെല്ല ഇപ്പോഴും എന്തോ ചിന്തയിൽ ആണ്...
" എടീ ടീച്ചർ വന്നു... "
കണ്ടില്ലേ നീ?? "
രാധികയുടെ വാക്കുകൾ കേട്ട് എന്തോ ചിന്തയിൽ നിന്ന് ഉണർന്ന ശേഷം അവൾ ഒരു പുസ്തകം എടുത്തു ഡെസ്കിൽ വച്ചു...
അത് ഇംഗ്ലീഷ് നോട്ട് ആയിരുന്നു...
പക്ഷെ അവൾ അത് ശ്രദ്ധിച്ച മട്ടെ ഇല്ല...
ആണ്കുട്ടികളുടെ ഭാഗത്ത് നിന്നും അഖിൽ ഇടക്കിടെ അവളെ തിരിഞ്ഞു നോക്കുന്നത് കൂടി രാധികയുടെ ശ്രദ്ധയിൽ പെട്ടു...
അത് രാധികയുടെ ഉള്ളിൽ ആയിരുന്നു പിരിമുറുക്കം സൃഷ്ടിച്ചത്...
ടീച്ചർ ക്ലാസ് എടുക്കാൻ തുടങ്ങി...
രാധിക ശ്രദ്ധിക്കാൻ പാട് പെട്ടു...
പ്ലസ്സ് ടു കാലത്തു പഠിപ്പിച്ച അതേ കാര്യങ്ങൾ ആണ് വീണ്ടും പഠിപ്പിക്കുന്നത്...
ഇതൊക്കെ എന്തിനാവോ വീണ്ടും പഠിപ്പിക്കുന്നത് രാധികക്ക് മനസ്സിൽ കോപം വന്നു തളം കെട്ടി...
ബെല്ല ഇടക്ക് അടക്കിച്ചിരിക്കുന്നുണ്ട്...
" ഈ പെണ്ണിന് ഇതെന്തു പറ്റി.... "
ഓടിക്കിതച്ചു വയ്യാതായി വന്നതുകൊണ്ടായിരിക്കണം അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു...
കാര്യമാറിയാൻ രാധിക പിന്നെയും കാത്തു...
പക്ഷെ മാറ്റം ഒന്നും സംഭവിക്കുന്നില്ല...
അവൾ നേരിയ പുഞ്ചിരി അഖിലിനെ നോക്കി ചിരിച്ചുകൊണ്ട് അങ്ങനെ ഇരിപ്പാണ്...
തിടുക്കം നിയന്ത്രിക്കാവുന്നതിനപ്പുറം ആയപ്പോൾ രാധിക പതിയെ ചോദിച്ചു...
" എന്ത് പറ്റി...
നീ വല്ലാതെ കിതക്കുന്നുണ്ടല്ലോ... "" ബെല്ല ആ
💬 Comments
View all comments