Chapter Title : അവൾക്കായ് [AJEESH]
വാക്കുകൾ കേട്ടതേയില്ല...
ഇപ്പോഴും തലതാഴ്ത്തി ഇരിപ്പാണ്... "
കഴുത്തിൽ നിന്ന് ഒരു വിയർപ്പുതുള്ളി അവളുടെ മാർ വിടവിലേക്ക് ഇറങ്ങിപ്പോയി...
അതോടൊപ്പം ഒരിറ്റ് ഉമിനീർ തന്റെ തൊണ്ടയിലേക്കും ഇറങ്ങിപ്പോകുന്നത് രാധിക അറിഞ്ഞു...
" നീ ഞാൻ പറയുന്നത് കേട്ടില്ലേ പെണ്ണേ "
ബെല്ലയുടെ തുടയിൽ ചെറുതായി അടിച്ചുകൊണ്ട് അവൾ വീണ്ടും ചോദിച്ചു..
" ഒഹ്ഹ്ഹ എന്റെ മോളെ... അവന് എന്നെ ഇഷ്ട്ടമാണ് എന്നൊക്കെ പറയുന്നു... " ആ അഖിൽ... !!!" ഞാൻ എന്ത് പറയാനാ... അത് ഓർത്ത് ചിരിച്ചതാ... "അവൾ പറഞ്ഞു നിർത്തി...
രാധികയുടെ ഉള്ളോന്ന് കാളി...
ഇനിയവൾ തന്നെ വിട്ടു പോവുമോ എന്ന ഭയം അവളെ കാർന്നു തിന്നാൻ തുടങ്ങി...
ടീച്ചർ പെട്ടന്ന് തിരിഞ്ഞു എന്തൊക്കെയോ പറയാൻ തുടങ്ങി...
ക്ലാസ്സിൽ ഉണ്ടായിരുന്ന ശ്രദ്ധ പൂർണ്ണമായും രാധികക്ക് നഷ്ടപ്പെടുകയായിരുന്നു...
ബെല്ല ഒരിക്കലും അവനെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞിട്ടില്ല...
ഇനി പറയുമോ...
എങ്കിലും അവളെ മറ്റൊരാൾ സ്നേഹിക്കുന്നതിന് ഞാൻ എന്തിനാണ് ഇങ്ങനെ വേവലാതിപ്പെടുന്നത്.
അവളും ഒരു പെണ്ണല്ലേ...
രാധികയുടെ തലച്ചോറിന്റെ ചുളിവുകളുടെ എണ്ണം ആ നിമിഷങ്ങളിൽ വല്ലാതെ കൂടിയിരിക്കണം... അത്രമേൽ അവൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി...
തന്റെ സ്വന്തമെന്നു കരുതിയ എന്തോ ഒന്ന് നഷ്ടപ്പെട്ടു പോവുന്ന പോലെ ആയിരുന്നു അവൾക്ക് അനുഭവപ്പെട്ടത്...
അവൾ എന്ത് മറുപടി ആണ് പറയാൻ പോകുന്നത് എന്ന് അവളോട് ചോദിക്കണം എന്നുണ്ട്... പക്ഷെ രാധികയുടെ മനസ്സിന് ആരോ കൂച്ചുവിലങ്ങിട്ട് വച്ചിരുന്നു...
അതൊന്നും അവളോട് ചോദിക്കാൻ തനിക്ക് അർഹതയില്ല എന്ന ഒരു തോന്നൽ...
ബെല്ല മെല്ലെ തന്റെ കൂട്ടുകാരിയെ നോക്കി...
അവൾ മറ്റേതോ ലോകത്തിലെന്ന പോലെയാണ് ഇരിപ്പ്...
💬 Comments
View all comments