Chapter Title : അവൾക്കായ് [AJEESH]
എങ്കിലും അവൾ വിളിച്ചു...
" രാധൂ... ഞാൻ ഇപ്പൊ എന്താ അവനോട് പറയാ... "ബെല്ലയുടെ വാക്കുകൾ താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു അവൾക്ക്...
അഖിലിനോട് ഒരു ഇഷ്ട്ടം അവൾക്ക് ഉണ്ട് എന്ന് ആ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ് എന്നവൾ ഊഹിച്ചു....
പക്ഷെ അവളോട് എന്ത് മറുപടി പറയും എന്ന് എത്ര ആലോചിചിട്ടും ഒരു തീരുമാനം എടുക്കാൻ രാധികക്ക് കഴിഞ്ഞില്ല..." എന്തോ... നിന്റെ ഇഷ്ടം പോലെ ചെയ്യ്... ഞാൻ എന്ത് പറയാനാ... "അത്രയും എങ്ങനെയോ രാധിക പറഞ്ഞൊപ്പിച്ചു...
വല്ലാത്ത ഒരു സങ്കടം അവളെ കീഴ്പ്പെടുത്തുകയായിരുന്നു...
തന്നെ ആരും മനസ്സിലാക്കുന്നില്ല എന്ന് ഒരു തോന്നൽ...
തന്റെ സ്വപ്നങ്ങൾ അന്യമാവാൻ പോകുന്നൂ...
അവൾക്ക് പറഞ്ഞു കൊടുക്കാൻ കൂട്ടിവച്ച കഥകൾ അനാഥമാകാൻ പോകുന്നു...
അവൾ കാണാൻ വേണ്ടി മാത്രം ഞാൻ ഞാൻ ചൂടിയ മുല്ലപ്പൂക്കളെ ഞാൻ ഇനി ആർക്ക് വേണ്ടി പരിപാലിക്കണം...
ഞാൻ ഒരു പൊട്ടക്കിണറ്റിൽ പെട്ടുപോയ തവളയെപ്പോലെ ആണെന്ന് അവൾക്ക് തോന്നി...
പിന്നീടുള്ള പിരീഡുകൾ കടന്നു പോയത് അവൾ അറിഞ്ഞില്ല...
ബെല്ല ഇടക്ക് എന്തൊക്കെയോ തന്നോട് സംസാരിക്കുകയുണ്ടായി...
പക്ഷെ അതൊന്നും അവൾക്ക് കേൾക്കാൻ കഴിഞ്ഞില്ല...
ആ ദേഹം മുഴുവൻ അഗാധമായ ഒരു ദുഃഖത്തെ അഭിമുഘീകരിക്കുകയായിരുന്നു.
ഇന്റർവെൽ സമയം ആയപ്പോൾ തന്നോട് ഒരു വാക്ക് പോലും പറയാതെ അഖിലിന്റെ അരികിലേക്ക് ഓടിപ്പോകുന്ന തന്റെ കൂട്ടുകാരിയെ കണ്ടപ്പോൾ രാധിക പിടിച്ചു വച്ച കണ്ണീർ പോലും പുറത്തേക്ക് ചാടി...
അവളുടെ കണ്ണീരിന്റെ ഉപ്പുരസം ആ ഡെസ്‌ക്ക് രുചിച്ചറിഞ്ഞു...
വേണ്ടുവോളം...
അവർ ഇരുവരും സംസാരിക്കുന്നത് എന്താണെന്ന് ഒന്ന് നോക്കാൻ പോലും അവൾക്ക് ത്രാണിയുണ്ടായിരുന്നില്ല...
തന്റെ കൂട്ടുകാരിയെ തനിക്ക്
💬 Comments
View all comments