0%

Chapter Title : അവൾക്കായ് [AJEESH]

Author : Ajeesh Read All Parts 643
നഷ്ടപ്പെട്ടിരിക്കുന്നു... അവൾ വിശ്വസിച്ചു.... ഇത്തിരി നേരം കഴിഞ്ഞതും ബെല്ല രാധികയുടെ അടുത്ത് വന്നിരുന്നു... അവൾ കരയുന്നത് കണ്ടപ്പോൾ ബെല്ല വല്ലാതായി... " രാധൂ.. എന്തിനാ കരയണെ... !!! " അവൾ വല്ലാത്ത ആദിയോടെ ചോദിച്ചു. രാധിക പെട്ടന്ന് കണ്ണു തുടച്ചു... " ഒന്നും ഇല്ല... " നീ ഇനി അവന്റെ കൂടെ പോയി സംസാരിച്ചോ... " രാധിക തന്റെ വികാരങ്ങൾ എല്ലാം പൊലിഞ്ഞ വേദനയോടെ പറഞ്ഞു... ബെല്ല തന്റെ കടും നീല മുടിയിഴകൾ ചൂണ്ടുവിരളിൽ ഇട്ട് ചുരുട്ടിക്കൊണ്ട് അവളെ ചേർത്ത് പിടിച്ചു... " രാധികേ നീ കരയാതിരിക്ക്... " എനിക്ക് നിന്നോട് സംസാരിക്കണം... " രാധിക ബെല്ലയുടെ കൈ തട്ടിമാറ്റി ബാത്രൂം ലക്ഷ്യമാക്കി നടന്നു... ബെല്ല ആകെ വല്ലാതായി പോയിരുന്നു... എന്താണ് കാര്യം എന്ന് അവൾക്ക് മനസ്സിലായില്ല എങ്കിലും... താൻ അഖിലിനെ കുറിച്ചു പറഞ്ഞതാണ് അവളെ വിഷമിപ്പിച്ചത് എന്ന ഊഹത്തിൽ അവൾ എത്തിച്ചേർന്നിരുന്നു... അത് ബെല്ലയുടെ അടിവയറ്റിൽ ഒരു കൊള്ളിയാൻ പായിച്ചു... അഖിലിനോട് " അതൊന്നും വേണ്ടടാ ചെക്കാ... " എന്ന് പറഞ്ഞ നിമിഷം ഓർത്ത് അവൾ ചിരിച്ചു... താൻ രാധികയെ പ്രണയിക്കുകയാണ് എന്ന് ബെല്ല സ്വയം ആ നിമിഷം മനസ്സിലാക്കുകയായിരുന്നു... രാധിക ഇരിക്കുന്ന സ്ഥലത്ത് അവൾ വെറുതെ ഒന്ന് ചുംബിച്ചു...
അത് വെറും ഒരു ബഞ്ച് ആയിരുന്നു... എങ്കിലും അവൾ അവിടെയാണല്ലോ ഇരുന്നിരുന്നത് എന്ന് ആലോചിച്ചപ്പോൾ ബെല്ലയുടെ ഉള്ളം കുളിരണിഞ്ഞു... മുഖം കഴുകി കണ്ണു തുടച്ച് സർവ്വ ദുഖവും അടക്കിപ്പിടിച്ച് വരുന്ന തന്റെ കൂട്ടുകാരി രാധികയെ കണ്ടപ്പോൾ ജീവിതത്തിൽ ആദ്യമായി ബെല്ലക്ക് നാണം വന്നു... അവളെ

💬 Comments

View all comments