Chapter Title : അവൾക്കായ് [AJEESH]
നോക്കുമ്പോൾ എന്തോ മനസ്സ് ഒരു മാന്പേടയെ പോലെ ലോലമാവുന്നു...
മൊത്തത്തിൽ ഇന്ന് എന്റെ ദിവസം ആണ് എന്നൊരു തോന്നൽ ആയിരുന്നു പിന്നീട് ബെല്ലക്ക്...
പക്ഷെ ഞാൻ ഒരിക്കലും ഇത് അവളിൽ നിന്ന് മറച്ചു വക്കില്ല...
അവൾ അറിയണം... അവൾക്ക് എന്നെ മനസ്സിലാവും...
ബെല്ല മനസ്സിൽ കരുതി...രാധികക്ക് അതുവരെ ഇല്ലാത്ത ഒരു അപരിചിതത്വം അപ്പോൾ ആ ക്ലാസ്സ് മുറിയിൽ അനുഭവപ്പെട്ടു...
ബെല്ലയുടെ തൊട്ടടുത്തു ഇരിക്കുമ്പോൾ പോലും വല്ലാത്ത അകലം അവളുമായി ഉള്ളത് പോലെ...
ഒരല്പം വിവശതയോടെ അവൾ ബെല്ലയെ നോക്കി... ആ മുഖത്ത് ഗൗരവം മാത്രം....
രാധിക തല കുനിച്ചിരുന്നു...
" എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം... "
വളരെ പരുഷമായി ബെല്ല പറഞ്ഞു...
" ഇന്ന് തന്നെ... ക്ലാസ്സ് കഴിയുമ്പോ പോവരുത്... ഇവിടെ ഉണ്ടാവണം... "രാധിക ആകെ വല്ലാതായി...
ഇന്നുവരെ അവളുടെ കൈകോർത്തു പിടിക്കാതെ വീട്ടിലേക്ക് പോവാത്ത തന്റെ മുഖത്ത് നോക്കിയാണ് അവൾ ഇറങ്ങി പോയേക്കരുത് എന്ന് പറഞ്ഞത്...
" ഞാൻ എന്നാ നിന്നെ കൂട്ടാതെ പോയിട്ടുള്ളത് "എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു... പക്ഷെ ശബ്ദം പുറത്തു വന്നില്ല...
അവളെ എതിർക്കുന്നതിൽ ഞാൻ പണ്ടേ പരാജിതയാണ്... രാധികയുടെ തൊണ്ട ഇടറി...പിന്നീട് മൊത്തം മൗനം മാത്രം...
രണ്ട് പേരും ഒന്നും മിണ്ടാതെ പിന്നീടുള്ള സമയം മുഴുവൻ കഴിച്ചുകൂട്ടി...
അധ്യയന വർഷം തുടങ്ങിയിട്ട് ഒരാഴ്ച ആയിട്ടെ ഉള്ളു എങ്കിലും അവർക്കിടയിൽ എന്തോ പ്രശ്നം ഉണ്ടെന്ന് മനസ്സിലായ പല സഹപാഠികളും ബെല്ലയോട് നേരിട്ട് സംസാരിച്ചു...
രാധികക്ക് ആരുമായും വലിയ അടുപ്പം ഇല്ലാത്തതിനാൽ അവൾക്ക് വലിയ ചോദ്യം ഒന്നും നേരിടേണ്ടി വന്നില്ല...
അവസാനം ആ
💬 Comments
View all comments