Chapter Title : അവൾക്കായ് [AJEESH]
" ബെല്ലേ.. വിട്...
നീ എന്ത... "
അത്രയും പറഞ്ഞു തീർന്നതും രാധിക
ബെല്ലയുടെ കവിളിൽ ആഞ്ഞടിച്ചു...
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രതിധ്വനി പോലെ തനിക്കേറ്റ ക്ഷതത്തിൽ ഡെസ്കിൽ തലയടിച്ചുകൊണ്ട് ബെല്ല വീണു...
രാധിക കരഞ്ഞുകൊണ്ട് ബാഗ് എടുത്ത് പുറത്തേക്ക് ഓടിയിറങ്ങി പോയി...
ആ വലിയ മുറിയിൽ ബെല്ല ഒറ്റക്കായി...
രാധികക്ക് തന്നെ ഇഷ്ട്ടമാണ് എന്നായിരുന്നു അവൾ കരുതിയിരുന്നത്...
പക്ഷെ ഇതിപ്പോൾ അവൾ തന്നെ എന്നെന്നേക്കുമായി വെറുക്കും എന്ന സ്ഥിതിയായി...അടി കൊണ്ടപ്പോൾ തെറിച്ചു പോയ കണ്ണട ബെല്ല കയ്യിലെടുത്തു...
അതിന്റെ ഇടതു വശത്തിന്റെ അടിഭാഗത്ത് നിന്ന് ചെറിയ ഒരു കഷ്ണം പൊട്ടി പോയിരിക്കുന്നു...
നിറഞ്ഞൊഴുകുന്ന കണ്ണുകൾ വീണ്ടും വീണ്ടും അവളെ കീഴ്പെടുത്തിയതിനാലാവണം അവൾ ആ കണ്ണട ഉപേക്ഷിച്ചു അവിടെ കിടന്ന് വാവിട്ട് കരഞ്ഞു...
ലോകത്തെ സർവ്വ വസ്തുക്കളിലും വച്ച് ഏറ്റവും നിഷ്കളങ്കമാണ് എന്ന് ഞാൻ വിശ്വസിച്ചിരുന്ന എന്റെ സ്വന്തം രാധിക ഇന്ന് എന്നെ വിട്ട് പോയിരിക്കുന്നു...
ഒരുപക്ഷേ അവൾക്ക് ഇഷ്ടപ്പെടാൻ മാത്രം ഒന്നും എന്റെ ഉള്ളിൽ ഉണ്ടായിരിക്കില്ല...
ബെല്ല കണ്ണുനീരോടെ ആ ക്ലാസ്സ് റൂമിൽ നിന്ന് ഇറങ്ങി...
അന്ന് ആദ്യമായി രാധിക ഒറ്റക്ക് വീട്ടിലേക്ക് പോയി...
ഇണയില്ലാതെ, തുണയില്ലാതെ പക്ഷെ വഴി നീളെ അവൾ ചിന്തയിൽ ആയിരുന്നു...
അവൾക്ക് ഒരു ഉത്തരം കിട്ടണമായിരുന്നു....
ബെല്ല തന്നെ ചുംബിച്ച നിമിഷം
അവളുടെ കരവലയത്തിൽ അകപ്പെട്ട നിമിഷം...
അതായിരുന്നു എന്റെ ജീവിതത്തിൽ അതുവരെ സംഭവിച്ച എക്കാലത്തെയും ഏറ്റവും വലിയ അനുഭൂതി എന്ന് അവൾ തിരിച്ചറിഞ്ഞു...
പക്ഷെ അത് അംഗീകരിക്കാൻ അവൾക്ക് കഴിഞ്ഞില്ല...
വീട്ടിൽ എത്തി... മുറിക്കകത്ത് കയറി ഇരുന്ന് അവൾ
💬 Comments
View all comments