0%

Chapter Title : അവൾക്കായ് [AJEESH]

Author : Ajeesh Read All Parts 647
വീണ്ടും ആലോചനയിൽ ആണ്ടു... " ഞാൻ ഒരു പെണ്ണിനെ ... നോ... "
ഞാൻ ഒരിക്കലും അങ്ങനെ ആവില്ല... " ബെല്ല ബാത്റൂമിലേക്ക് പോയി മുഖത്തേക്ക് ശക്തിയായി വെള്ളം ഒഴിച്ചു കഴുകി...ബെല്ല അമർത്തി കടിച്ചു വലിച്ചതിനാലാവണം ചുണ്ടിൽ ഏറ്റ നേരിയ ക്ഷതത്തിൽ നിന്ന് ചോര പൊടിയൻ തുടങ്ങിയിരിക്കുന്നു... അവൾ വീണ്ടും വീണ്ടും ശക്തിയിൽ വെള്ളം മുഖത്തൊഴിച്ചു. " ഞാൻ അവളെ എപ്പോഴെങ്കിലും അങ്ങനെ കണ്ടിരുന്നോ ഭഗവാനെ... " കട്ടിലിൽ കമിഴ്ന്ന് വീണ് അവൾ വീണ്ടും മനസ്സിലെ ചിന്തകൾക്ക് തീ കൂട്ടി... എന്റെ ധൈര്യം ആയിരുന്നു അവൾ... സത്യം ആണ് അത്... അവളെ ചേർത്ത് പിടിച്ച് നടക്കുമ്പോൾ എനിക്ക് അവൾ എന്റേതാണ് എന്ന തോന്നൽ ഉണ്ടായിരുന്നു... അതും സത്യമാണ്... ആ പയ്യൻ എന്തായിരുന്നു അവന്റെ പേര്... അഖിൽ... അവൾ ഓർത്തെടുത്തു... അവൻ അവളെ സ്നേഹിക്കുന്നു എന്നറിഞ്ഞപ്പോൾ എന്റെ നെഞ്ചു പിടഞ്ഞത് ഞാൻ അറിഞ്ഞതാണ്... അതും പരമമായ സത്യം ആണ്... അതിനെല്ലാം അർത്ഥം ഞാൻ അവളെ പ്രണയിക്കുന്നു എന്നാണോ..." ആ ഡ്രസ് മാറിയിട്ട് കിടക്ക് രാധികെ... " അമ്മയുടെ ശബ്ദം അടുക്കളയിൽ നിന്ന് മുഴങ്ങിക്കേട്ടു..." ഞാൻ ഒരു ലെസ്ബിയൻ ആണ് എന്നറിഞ്ഞാൽ അമ്മ അത് എങ്ങനെ കാണും... നാളെ മുതൽ പുറത്തേക്ക് ഇറങ്ങുമ്പോൾ നാട്ടുകാർ എന്ത് വിചാരിക്കും... " രാധിക വേഗത്തിൽ കിതക്കാൻ തുടങ്ങി... " എന്റെ ഈശ്വരാ അപ്പൊ നീ ഉറപ്പിച്ചോ നീ ഒരു ലെസ്ബിയൻ ആണ് എന്ന്... " പെട്ടന്ന് ബെല്ലയുടെ ആ നീല മുടിയിഴകളും കണ്ണട ഇടക്ക് മൂക്കിൽ നിന്നും തള്ളിക്കേറ്റി വച്ചുകൊണ്ടുള്ള സംസാരവും അവളുടെ

💬 Comments

View all comments