0%

Chapter Title : അവൾക്കായ് [AJEESH]

Author : Ajeesh Read All Parts 648
മുന്നിലൂടെ കടന്നു പോയി... അടക്കാനാവാത്ത ഒരു പുഞ്ചിരി അതോടൊപ്പം അവളിൽ നിന്ന് ബഹിർഗമിച്ചു... അവൾ കണ്ണാടിയിൽ പോയി തന്നെ ഒന്നുകൂടി... നോക്കി... വാടിയ മുല്ലപ്പൂ എടുത്തു മാറ്റി... പാറി പറന്ന് കിടക്കുന്ന മുടിയിഴകൾ എല്ലാം ഒന്ന് മാടിയൊതുക്കി... ഒരല്പം പൗഡർ കയ്യിലെടുത്ത് മുഖത്തെല്ലാം തേച്ചു പിടിപ്പിച്ചു... സൗന്ദര്യം പോര എന്ന ഒരു തോന്നൽ.... ഇപ്പോൾ അവൾ കണ്ടാൽ ഞാൻ ഏറ്റവും സുന്ദരി ആയിരിക്കണം എന്ന വിചാരം... അതിന്റെയെല്ലാം കൂടെ അടക്കാനാവാത്ത നാണത്തോടെ ഒരു ചിരിയും ഉണ്ടായിരുന്നു... നാളെ കോളേജ് ലേക്ക് പോവുമ്പോൾ ബെല്ലയോട് കാര്യം പറയണം... അവൾ ഇല്ലാതെ എനിക്ക് ഇനിയൊരു നിലനിൽപ്പില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു... രാധിക തുള്ളിച്ചാടി... പിറ്റേദിവസം നേരം വെളുപ്പിക്കുക എന്നത് അവൾക്ക് വലിയ ഒരു കടമ്പയായിരുന്നു... ഉറങ്ങാൻ കിടക്കുന്നതിന് മുൻപേ ക്ലോക്കിൽ സമയം എത്ര തവണ നോക്കി എന്ന് അവൾക്ക് പോലും നിശ്ചയം ഇല്ല... അടുത്ത ദിവസം വീടിന്റെ വടക്കെപ്പറത്തുള്ള മുല്ലചെടികൾക്ക് വള്ളം ഒഴിച്ച് അതിൽ നിന്നും മുല്ലപ്പൂമൊട്ടുകൾ പറിച്ചെടുത്ത് മാല കോർത്തു... ഒരിക്കലും എടുക്കാത്തത്ര സമയം എടുത്തൊരുങ്ങി... അവളെ കണ്ട് കണ്ട് കണ്ണാടിക്കു മടുത്തിട്ടും അവൾക്ക് മടുത്തിട്ടില്ലായിരുന്നു...
എല്ലാ പണികളും തീർത്ത് നേരത്തെത്തന്നെ അവൾ വീട്ടിൽ നിന്നിറങ്ങി... ബെല്ലയെ കാത്തു നിൽക്കാറുള്ള വഴിയോരത്ത് അവൾ പ്രതീക്ഷയോടെ നിന്നു... അകലെ നിന്നും ഓടിക്കിതച്ചു വരുന്ന അവളുടെ സാന്നിധ്യം മനസ്സിൽ സങ്കല്പിക്കുന്നത് തന്നെ എന്തൊരു മനോഹരമായ കാഴ്ച... പക്ഷെ ഏറെ സമയം ആയിട്ടും അവൾ വന്നിട്ടില്ല... അവൾ നേരം വയ്ക്കുക സ്വാഭാവികമാണ് ... അത് രാധകിക്കക്ക് നന്നായി അറിയാം... അവൾ വീണ്ടും കാത്തു

💬 Comments

View all comments