Chapter Title : അവൾക്കായ് [AJEESH]
നിന്നു...
സ്ഥിരം പോവാറുള്ള ബസ്സ് പോയി എന്നിട്ടും അവൾ അനങ്ങിയില്ല...
അവളുടെ കണ്ണ് നിറയാൻ തുടങ്ങി...
" ഞാൻ അവളെ തല്ലാണ്ടായിരുന്നു... "
പാവം അവൾ എന്തോരം വിഷമിച്ചു കാണും...ചെ... രാധിക മനസ്സില്ലാ മനസ്സോടെ ബാസ്സ് സ്റ്റോപ്പിലേക്ക് നടന്നു..
അടുത്തതായി വന്ന ഏതോ ബസ്സിൽ അവൾ കയറി...
ആ സമയത്ത് തിരക്ക് അധികമാണ്... അവൾ അതിലൊന്നും ശ്രദ്ധയില്ലാതെ നിന്നു...
കോളേജ് എത്തിയതും ഒരു യന്ത്രം കണക്കെ അവൾ പുറത്തേക്ക് ഇറങ്ങി...
എങ്ങനെയോ ക്ലാസ്സ് റൂമിൽ എത്തി... അവൾ ഇനി തനിക്ക് മുന്നേ വന്നിട്ടുണ്ടാകുമോ എന്ന സംശയം ജനിച്ചപ്പോൾ അവൾ ക്ലാസ്സിലെ മൊത്തം മുക്കും മൂലയും ഞൊടിയിടയിൽ പരിശോധിച്ചു...
ഇല്ല അവൾ വന്നിട്ടില്ല...
രാധിക ആകെ തളർന്നുപോയിരുന്നു...
അവളെ കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്‌ഥ...
പതിയെ ക്ലാസ് തുടങ്ങി...
ടീച്ചർ പറയുന്നതൊക്കെ ഏതോ ഒരു അവ്യക്തമായ അശരീരി പോലെ അവളുടെ ചെവിക്കുള്ളിലൂടെ പാഞ്ഞു നടന്നു...
ഒരു പിരീഡ് കഴിഞ്ഞതും അവൾ തന്റെ ബാഗ് എടുത്ത് പുറത്തേക്ക് നടന്നു...
അവളുടെ പോക്ക് കണ്ട് പന്തികേട് തോന്നിയ കുട്ടികൾ എന്തൊക്കെയോ പിറുപിറുത്തു തുടങ്ങി...
" നീ ഇതെങ്ങോട്ടാ പോവുന്നെ... "
ആരോ പിന്നിൽ നിന്ന് ചോദിക്കുന്നതായി അവൾക്ക് തോന്നി...
" മറുപടി പറയാൻ തോന്നിയില്ല... അവൾക്ക് അവിടെ ഇരിക്കാൻ കഴിയില്ലായിരുന്നു...
ബെല്ലയെ നേരിട്ട് കാണുക എന്നല്ലാതെ മറ്റൊരു ലക്ഷ്യവും ഇപ്പോൾ തന്റെ മുൻപിൽ ഇല്ലെന്ന് അവൾക്ക് പൂർണ്ണമായും ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു...
കോളേജിൽ നിന്നും ബസ്സ് കയറി വാകമരച്ചുവട്ടിൽ ഇറങ്ങിയപ്പോൾ പെട്ടന്ന് തനിക്ക് ഒരു ധൈര്യം വന്ന പോലെ അവൾക്ക് ഒരു തോന്നൽ
💬 Comments
View all comments