0%

Chapter Title : അവൾക്കായ് [AJEESH]

Author : Ajeesh Read All Parts 650
ഉണ്ടായി... ബെല്ല ക്ലാസ് കട്ട് ചെയ്യാൻ നിർബന്ധിച്ചാലും ചെയ്യാത്ത ഞാൻ തന്നെയാണോ ഇന്ന് അവിടെ നിന്നും ഇതുപോലെ ഇറങ്ങി പോന്നത് എന്നോർത്ത് അവൾക്ക് തന്നെ സ്വയം അഭിമാനം തോന്നി... ഇപ്പോൾ മനസ്സിനെക്കാൾ വേഗത്തിൽ കാലുകൾ സഞ്ചരിക്കുന്നു... തന്റെ ശരീരത്തിലെ സർവ്വ കോശങ്ങൾക്ക് അവളുടെ സാന്നിദ്ധ്യം അത്രമേൽ ആവശ്യമായി തോന്നിയിരിക്കണം... രാധിക ബെല്ലയുടെ വീട് ലക്ഷ്യമാക്കി അവൾ കുതിച്ചു... തന്റെ വീട്ടിലേക്കുള്ള വഴി എത്തിയപ്പോൾ ഉള്ളിൽ ഒരു ചെറിയ അങ്കലാപ്പ് ഉണ്ടായത് അവൾ അറിഞ്ഞു... പക്ഷെ അത്തരം ചിന്തകളിൽ മുഴുകാൻ ഉള്ള സമയം അല്ല ഇപ്പോൾ... എത്രയും വേഗം അവളെ കാണണം... അവളുടെ ആ നീല മുടിയിഴകൾ നീക്കി അവളുടെ ചെവിയിൽ ചുംബിക്കണം... മനസ്സിൽ ദിവാ സ്വപ്നങ്ങൾ കണ്ടുകൊണ്ട് രാധിക നടന്നു നീങ്ങി... " ഇതേവിടേക്കാ മോളെ... "
വഴിയുടെ എതിർവശത്തുകൂടി നടന്നു പോകുന്ന ഒരു ചേച്ചി അവളോട് ചോദിച്ചു... അവരെ മുൻപ് കണ്ടിട്ടുണ്ടെങ്കിലും പേരൊന്നും രാധികക്ക് ഓർമ്മയിൽ വന്നില്ല... " ഞാൻ ബെല്ല... ബെല്ലയെ കാണാൻ... "" കൂട്ടുകാരിനെ കാണാൻ പോവാണോ എന്നാ പള്ളിയിലോട്ട് പൊക്കോ... അവൾ അങ്ങോട്ട് പോവുന്നത് കൊണ്ടായിരുന്നു... "" ആ ചേച്ചിയെ കണ്ടത് ഒരു തരത്തിൽ നന്നായി... അവൾ എവിടെ ആണ് എന്ന് മനസ്സിലായല്ലോ... " " അവളെന്താ ഈ സമയത്ത് പള്ളിയിൽ ?? " രാധിക ആ ചേച്ചിയോട് ഒരു മറുചോദ്യം ഉന്നയിച്ചു... " അറിയില്ല മോളെ ... ഇന്നലെ അതിന് തീരെ വയ്യായിരുന്നു എന്ന് അവളുടെ അമ്മയെ കണ്ടപ്പോ പറഞ്ഞിരുന്നു... " ചിലപ്പോ പള്ളിയിലെ അച്ഛനെ കാണാൻ പോയതാവും... "

💬 Comments

View all comments