0%

Chapter Title : അവൾക്കായ് [AJEESH]

Author : Ajeesh Read All Parts 651
രാധിക വേഗം പള്ളി ലക്ഷ്യമാക്കി നടന്നു... വലിയ വലുപ്പം ഒന്നും ഇല്ലെങ്കിലും ഒരു കുന്നിന്റെ മുകളിൽ ആയതുകൊണ്ടാവണം അതിന്റെ ആകാരത്തിന് വലിയ ഒരു പ്രൗഢി അനുഭവപ്പെട്ടിരുന്നു... പൂർണ്ണമായും വെളുത്ത നിറത്തിൽ ഉള്ള ഒരു പള്ളി... ഈ വ്യാഴാഴ്ച ദിവസം ഒന്നും അധികം ആരും പള്ളിയിലേക്ക് പോവാറില്ല... അതുകൊണ്ട് തന്നെ അവിടെ ആകെ ഒന്നോ രണ്ടോ പേരെ ഉണ്ടായിരുന്നുള്ളൂ... അതിൽ ഒരാൾ രാധിക എത്തിയപ്പോഴേക്കും ഇറങ്ങി പോവാൻ തുടങ്ങിയിരുന്നു... പള്ളി അൾത്താരയെ നോക്കി നടക്കുന്നതിനിടെ അവൾ ആ വലിയ ഹാൾ മൊത്തത്തിൽ ഒന്ന് നോക്കി... എന്നും ഈ പള്ളിയിൽ കയറുമ്പോൾ എനിക്ക് ഒരു പ്രത്യേക അനുഭൂതി ഉണ്ടാക്കുന്ന പോലെ രാധികക്ക് തോന്നാറുണ്ട്... അന്നും അത് തന്നെ സംഭവിച്ചു... ഓരോ കാലടിയും ഉണ്ടാക്കുന്ന ഒച്ചയുടെ പ്രതിധ്വനി ചെവിയിൽ പതിക്കുന്നത് കേൾക്കാൻ ഉള്ള കൗതുകം... അതുപോലെ മാറ്റ് ഒച്ചകളും കേൾക്കാൻ വേണ്ടി ചെറിയ ശബ്ദങ്ങൾ വായിൽ നിന്നും ആരും അറിയാത്ത പോലെ ഉണ്ടാക്കാനും രാധിക മറന്നില്ല... അവൾ കുരിശിൽ കിടക്കുന്ന കൃസ്തുവിന്റെ രൂപത്തിലേക്ക് കണ്ണോടിച്ചു... ആ കിടപ്പ് എന്നും അവൾക്ക് ഒരു പ്രചോദനം ആയിരുന്നു... പലപ്പോഴും തന്റെ വിഷമങ്ങൾ മാറ്റാൻ ദേവിയുടെ കൂടെ ഒരു വലംകൈ ആയി യേശുവും ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ ആയിരുന്നു അവൾക്ക് ഇഷ്ടം... പള്ളിയുടെ വലത് വശത്ത് ഒരു അറ്റത്തായി അവൾ ഇരിപ്പുണ്ട് ബെല്ല... മുട്ടു കുത്തി നിന്ന് ബഞ്ചിൽ കൈ വച്ച് കണ്ണടച്ച് അഗാധമായ പ്രാർത്ഥനയിൽ ആണ് അവൾ... താൻ വന്നത് അവൾ അറിഞ്ഞിട്ടില്ല... അവളെ കണ്ടപ്പോൾ മനസ്സിൽ ഒരായിരം പൂക്കൾ വിരിഞ്ഞ പോലെ ഒരു

💬 Comments

View all comments