0%

Chapter Title : അവൾക്കായ് [AJEESH]

Author : Ajeesh Read All Parts 652
തോന്നൽ... മുൻപ് ഒരിക്കലും ഞാൻ അവളിൽ കാണാത്ത ഒരു സൗന്ദര്യം ഇപ്പോൾ കാണുമ്പോൾ ഉള്ളത് പോലെ... രാധിക ബെല്ലയുടെ നേരെ നടന്നു... അടുത്തെത്തുന്നതിന് മുൻപേ അവൾ കരയുകയാണ് എന്ന് രാധിക മനസ്സിലാക്കിയിരുന്നു... അവൾ തന്റെ പ്രിയതമയുടെ അരികത്തയി മുട്ടുകുത്തി ഇരുന്നു... നെഞ്ചിന് കുറുകെയും നെറ്റിക്കു മുകളിലും ഒരു കുരിശു വരച്ചു... ബെല്ല തന്നെ കണ്ടിരിക്കുന്നു എന്ന് അവൾക്ക് മനസ്സിലായി... പക്ഷെ രാധിക പ്രതീക്ഷിച്ച പോലെ അവളിൽ ഒരു വലിയ വികാരത്തള്ളിച്ച ഒന്നും ബെല്ലയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായില്ല...
അവൾ ഒന്നും മിണ്ടാതെ തന്റെ കണ്ണുകൾ തുടച്ച് പുറത്തേക്ക് നടന്നു... രാധിക തളരുകയായിരുന്നു... ഇനി ബെല്ലയെ തിരികെ പഴയപോലെ തിരികെ കിട്ടുമോ എന്ന സംശയം അവൾക്ക് അപ്പോഴും ഉണ്ടായിരുന്നു ആ പള്ളിയങ്കണത്തിൽ വച്ച് അവൾ മനസ്സ് തുറന്ന് പ്രാർത്ഥിച്ചു... ബെല്ലയുടെ മനസ്സ് വിഷമിപ്പിച്ചതിന് മാപ്പ് ഇരന്നു... അവളെ പഴയ പോലെ തിരികെ കൊണ്ടുവരാൻ വേണ്ടി ചില്ലുകൂട്ടിൽ ഇരിക്കുന്ന സകല പുണ്യാളൻമ്മാരോടും കേണു... ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ച് അവൾ പുറത്തേക്ക് നടന്നു... അവിടെ ബെല്ല ഇല്ലായിരുന്നു... അവൾ പോയിക്കഴിഞ്ഞു... ഉച്ചയോടടുക്കുന്ന നേരത്തിന്റെ പ്രതിഫലനമെന്നോണം സൂര്യരശ്മികൾ അവരുടെ ശക്തി കാണിച്ചു... പള്ളിമുറ്റത്തു നട്ട് പിടിപ്പിച്ച ഒരു പനിനീർ പൂ കണ്ടപ്പോൾ അവൾ അത് പറിച്ചെടുത്തു... ബെല്ലക്ക് കൊടുക്കാം... അപ്പോഴേക്കും പുറകിൽ നിന്നൊരു വിളി... " ആ ആ ...അപ്പൊ നീ ആണ് ഇത് ഇവിടെ വന്ന് അടിച്ചു മാറ്റുന്നത് ല്ലേ... " പള്ളിവികാരി അച്ഛൻ ആണ്... " രാധിക തല കുനിച്ചു നിന്നു... " " അല്ല ... ഞാൻ വെറുതെ...

💬 Comments

View all comments