0%

Chapter Title : അവൾക്കായ് [AJEESH]

Author : Ajeesh Read All Parts 653
" ഉത്തരം പറയാൻ കിട്ടാതെ അവൾ അവിടെ ശിലയായി നിന്നു... " മുടിയിൽ നിറയെ മുല്ലപ്പൂ ഉണ്ടല്ലോ... ഇനി ഇതും കൂടി വക്കണോ ???" രാധിക മിണ്ടിയില്ല... " ഇതിനൊക്കെ ശിക്ഷയുണ്ട് കേട്ടോ... " " നാളെ ഈ മുല്ലചെടിയുടെ ഒരു കൊമ്പ് ഇവിടെ കൊണ്ടു വന്ന് കുഴിച്ചിടണം... " " ആ ഒരെണ്ണം ആക്കണ്ട... മൂന്ന് നാല് കൊമ്പ് നട്ടോ... " " പിന്നെ രണ്ട് ദിവസം കൂടുമ്പോ വന്ന് വെള്ളം ഒഴിക്കണം... " രാധികയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവൾ കട്ടെടുത്ത റോസാ പൂ അച്ഛന് നേരെ നീട്ടി... അച്ഛൻ പുഞ്ചിരിയോടെ അത് വാങ്ങി... എന്നിട്ട് അത് അവൾക്ക് തിരികെ കൊടുത്തു... " ഇത് നിനക്കിരിക്കട്ടെ.... " തെറ്റ് സമ്മതിക്കുന്നതും മാപ്പ് അപേക്ഷിക്കുന്നതും നല്ല കുട്ടികളുടെ ലക്ഷണം ആണ്... " " മോള് നന്നായി വരും... " രാധികക്ക് ആ വികാരിയച്ഛനോട് വലിയ മതിപ്പ് തോന്നി... ആ പൂവും കൊണ്ട് അവൾ തിരികെ കുന്നിറങ്ങി നടന്നു... ബെല്ലയുടെ വീട്ടിലേക്ക്.. അവളുടെ അത്യാവശ്യം വലിയ ഒരു വീടാണ്... രണ്ട് നിലകൾ ഉള്ള ഒരു വലിയ വീട്... താഴത്തെ നിലയിൽ അമ്മയുടെയും അച്ഛന്റെയും അവളുടെ ചേട്ടന്റെയും റൂം ആണ്.. മുകളിൽ ആണ് അവളുടെ മുറി... ആ മുറി അവൾക്ക് കിട്ടാൻ വേണ്ടി വീട്ടിൽ നടത്തിയ കോലാഹലങ്ങളെ കുറിച്ച് അവൾ പറഞ്ഞത് രാധിക ഓർത്തു... ബെല്ലയുടെ അച്ഛൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്... രാധികയെ കണ്ടതും മോള് ഇന്ന് ക്ലാസ്സ് ൽ പോയില്ലേ എന്ന് ചോദിച്ച് ഇരുന്നിടത്തു നിന്നും

💬 Comments

View all comments