0%

Chapter Title : അവൾക്കായ് [AJEESH]

Author : Ajeesh Read All Parts 654
എണീറ്റ് അവളുടെ അടുത്തേക്ക് വന്നു... എന്റെ വീട് പോലെ എനിക്ക് ഇവിടെയും സ്വാതന്ത്ര്യം ഉണ്ട്... അത് ഞാൻ മുൻപേ അനുഭവിച്ചതുമാണ്... ബെല്ലയുടെ അച്ഛൻ രാധികയെ ചേർത്ത് പിടിച്ചു... " എന്നിട്ട് അമ്മയെ വിളിച്ചു... എടീ ദേ മോള് വന്നിരിക്കുന്നു... "ബെല്ല വീട്ടിൽ ഒന്നും പറഞ്ഞിട്ടില്ല എന്ന് രാധികക്ക് ബോധ്യപ്പെട്ടു... പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഈ വീട്ടിൽ കാലുകുത്താൻ പോലും തനിക്ക് കഴിയിലായിരുന്നു എന്ന് അവൾ മനസ്സിലാക്കി...
" അപ്പച്ചാ... ബെല്ല... " അവള് മോളിലെ മുറിയിൽ ഉണ്ട്... " മോള് കേറിപ്പോക്കോ... " ഞാൻ അകത്തേക്ക് കടന്നു... കോണിപ്പടി കയറി മുകളിലേക്ക് പോയി... അവളുടെ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് നോക്കി... അവൾ കട്ടിലിൽ കമിഴ്ന്ന് കിടക്കുവാണ്... വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ബെല്ല തിരിഞ്ഞു നോക്കി... അവൾ കിടക്കയിൽ നിന്ന് ഓടി വന്ന് രാധികയുടെ കാലിൽ വീണ് കരഞ്ഞു... പെട്ടന്ന് ഉണ്ടായ ഒരു ബോധോദയത്തിൽ രാധിക വാതിൽ അടച്ചു വച്ചു..." നീ എന്താ പെണ്ണേ കാണിക്കണേ... " ബെല്ല ഇപ്പോഴും ... വാവിട്ട് കരയുകയാണ്.... അവളോട് വലിയ ഒരു അപരാധം ആണ് താൻ ചെയ്തത് എന്ന് ബെല്ല കരുതാൻ തുടങ്ങിയിരുന്നു... കരയുന്ന ശബ്ദം പുറത്തേക്ക് കേൾക്കും എന്ന് തോന്നിയപ്പോൾ രാധിക അവളെ തന്റെ മാറോട് ചേർത്ത് അമർത്തി പുണർന്നു..." നീ ഒരു തെറ്റും ചെയ്തിട്ടില്ല മോളെ... " കരയല്ലേ... രാധികയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു... അത് ബെല്ലയെ കൂടുതൽ വിഷമിപ്പിക്കുകയാണ് ഉണ്ടായത്... അവൾ വീണ്ടും കരയാൻ തുടങ്ങി... " ആ രണ്ട് പെണ്കുട്ടികളും പരസ്പരം കണ്ണുനീർ പൊഴിച്ചുകൊണ്ട്‌ ഹൃദയം

💬 Comments

View all comments