Chapter Title : അവൾക്കായ് [AJEESH]
ഞാനും നിന്റെ കൂടെ ഇല്ലേ?.. "
ബെല്ലക്ക് ചിരിയടക്കാൻ ആയില്ല...
" ആഹാ അപ്പൊ നിനക്ക് ധൈര്യം ഒക്കെ വന്നോ പെണ്ണേ.. "" അങ്ങനെ ചോദിച്ചാൽ...
നീ അടുത്തുള്ളതാ എന്റെ ധൈര്യം... "" എന്നാ വാ നമുക്ക് പോയി അപ്പച്ചനോട് പറയാം "അവർ ഓരോരോ വസ്ത്രങ്ങൾ എടുത്തണിഞ്ഞു....
ആവേശത്തിൽ വലിച്ചെറിഞ്ഞത് കാരണം പലതും മുറിയുടെ പല ദിക്കിൽ നിന്നാണ് കണ്ടെത്തിയത്...
രാധിക കട്ടിലിന്റെ താഴെ നിലത്ത് വീണ് കിടന്നിരുന്ന തന്റെ ഷാൾ എടുത്ത് മാറിന് കുറുകെ ഇട്ടു...
ബെല്ല തന്റെ കണ്ണട ടേബിളിൽ നിന്ന് എടുത്ത വച്ചു...
ശേഷം പരസ്പരം മുഖത്ത് നോക്കി ഒരു പുഞ്ചിരി പങ്കിട്ടു... അതൊരു വാക്ക് കൊടുക്കൽ കൂടിയായിരുന്നു... കൈവിടില്ലെന്ന വാക്ക്...
അവർ ഇരുവരും കൈ കോർത്ത് പിടിച്ച് ആ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി...
അവരുടെ സ്വപ്നങ്ങളെ കൈപ്പിടിയിൽ ഒതുക്കുവാൻ...
കേവല സമൂഹ ചിന്തകളെ തകിടം മറിക്കുവാൻ...
ഒരുമിച്ചൊരു പ്രണയകാവ്യം തീർക്കുവാൻ...
** A STORY BY AJEESH **
💬 Comments
View all comments