0%

Chapter Title : അവൾക്കായ് [AJEESH]

Author : Ajeesh Read All Parts 632
ബസ്സിൽ തന്നെയാണ്... കഴിഞ്ഞ ഈ ദിവസങ്ങളിൽ ഒരിക്കൽ പോലും ഈ ഡോർ ഞങ്ങൾക്ക് തുറക്കേണ്ടി വന്നിട്ടില്ല എന്ന് രാധിക വേദനയോടെ മനസ്സിലാക്കി... കയ്യിൽ ഒരു ചുവന്ന ചരടും , നെറ്റിയിൽ ഒരു ചുവന്ന കുറിയും കാക്കി ഷർട്ടിന്റെ താഴെ ചുവന്ന മുണ്ടും ഉണ്ടുത്ത ആ ചുവന്ന കളർ ബസ്സിലെ കണ്ടക്ടർ ചേട്ടൻ അവർ ഇരുവരെയും നോക്കി വിശാലമായി ഒരു പുഞ്ചിരി തൂകി... ആ പുഞ്ചിരി അവരിൽ ആർക്കുള്ളതാണ് എന്ന് മനസ്സിലാക്കുക നന്നേ പ്രയാസമായിരുന്നു... എങ്കിലും രാധികക്ക് അയാളോട് ഒരു താൽപര്യവും തോന്നിയിട്ടില്ല... അവൾ വേഗം ബസ്സിന്റെ ജാലകത്തോട് ചേർന്ന് ഉള്ള സീറ്റിൽ ചെന്നിരുന്നു.... തൊട്ടടുത്ത് തന്നെ ബെല്ലയും...
ബസ്സിൽ ജനാലക്ക് അടുത്ത് അല്ലാതെ വേറെ സീറ്റിൽ ഇരിക്കുക എന്നത് രാധികക്ക് വലിയ ബുദ്ധിമുട്ട് ആണ്... പെട്ടന്ന് തിരക്ക് കൂടിയാൽ കുറെ പേർക്ക് ചാരി നിൽക്കാൻ ഉള്ള തൂണിന് പകരംവക്കാവുന്ന ഒരു പിനാമി ആയി മാറും തന്റെ കൈകൾ എന്നവൾക്ക് നന്നായി അറിയാം.... അതിൽ അവൾക്ക് താൽപ്പര്യം ഇല്ല... ചിലർക്ക് ആസ്ഥാനത്തുള്ള നോട്ടത്തിൽ ആണ് കമ്പം... അതുകൊണ്ട് ജനാലക്ക് അടുത്ത് ഇരിക്കാൻ ഉള്ള അവസരം രാധിക പാഴാക്കാറില്ല... ഇതിനോടെല്ലാമൊപ്പം പുറത്തെ കാഴ്ചകൾ കാണാൻ ഉള്ള പൂതിയും അവൾക്ക് ഉണ്ടുതാനും... പക്ഷെ ബെല്ലക്ക് ഇത്തരം ഭയം ഒന്നും ഇല്ല... അവൾ ഇരിക്കുമ്പോൾ തിരക്കാണെങ്കിൽ പോലും ആരും അധികം അവളെ ശല്യം ചെയ്യുന്നത് കണ്ടിട്ടില്ല... അത് അവൾക്ക് സൗന്ദര്യം ഇല്ലാത്തതുകൊണ്ടല്ല... മറിച്ച് എങ്ങനെയോ അവളെ എല്ലാവരും വേഗം ഇഷ്ട്ടപ്പെട്ടു പോവും... ചിലപ്പോൾ പ്രതികരിക്കുന്നവൾ ആണെന്ന ഭയവും ആവാം. വല്ലാത്ത ഒരു ഉന്മേഷത്തിന്റെ

💬 Comments

View all comments