0%

Chapter Title : അവൾക്കായ് [AJEESH]

Author : Ajeesh Read All Parts 634
പ്രസരിപ്പ് ആണ് അവൾക്ക് ചുറ്റും. അവൾ തനിക്ക് കൂടി വേണ്ടപ്പെട്ട ആരോ ആണ് എന്ന് എല്ലാവരും ഒരുപോലെ കരുതിപ്പോന്നു... അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിക്കുന്നതായിരുന്നു അവളുടെ ആകാരം...പുറത്തെ കാഴ്ചകൾ ആസ്വദിച്ചു ഇരിക്കുന്ന രാധികയെ നോക്കി ബെല്ല പറഞ്ഞു... " രാധികെ ആ കണ്ടക്ടർ ചേട്ടൻ ഇപ്പൊ സ്ഥിരമായി ഒരു ചിരി തരുന്നുണ്ടല്ലോ... ??? " " എന്താ... ഞാൻ അറിയാതെ വല്ലതും നടക്കുന്നുണ്ടോ??? " അവളുടെ ചോദ്യം കേട്ടതും രാധികക്ക് വിഷമം ആണ് വന്നത്... " ഇതുവരെ ഒരാളോടും എനിക്ക് ഒരടുപ്പവും തോന്നിയിട്ടില്ല... അത് എന്നെക്കാൾ നന്നായി അറിയാവുന്ന നീ തന്നെ എന്നോട് ഇത് പറയണം... "അത് പറഞ്ഞപ്പോൾ അവൾക്ക് സങ്കടത്തോടൊപ്പം വല്ലാത്ത കോപവും വന്നിരുന്നു ബെല്ലയെ അറിയിക്കാത്ത ഒരു കാര്യം പോലും തനിക്കില്ല എന്ന അവളുടെ വാദത്തിന് ബെല്ല തന്നെ മുറിവേല്പിക്കുന്നതിന് തുല്യമായിരുന്നു അത്... അങ്ങനെ ഒന്ന് കേൾക്കാൾ അവൾ ആഗ്രഹിച്ചിരുന്നില്ല..." ചെ നീ ഇങ്ങനെ മിണ്ടുമ്പോ മിണ്ടുമ്പോ ചൊടിക്കാൻ തുടങ്ങിയാൽ വലിയ കഷ്ടം ആണ് ട്ടാ രാധു... " " എന്തായാലും നിന്നെയാണ് അയാൾക്ക് നോട്ടം... അത് ഒന്ന് പറഞ്ഞെന്നേ ഉള്ളൂ..." ബെല്ലയുടെ അർത്ഥം വച്ചുള്ള നോട്ടവും മറുപടിയും കേട്ടപ്പോൾ രാധിക ആകെ വിരണ്ടു പോയി... " അതെന്താ അങ്ങനെ തോന്നാൻ... നമ്മൾ രണ്ടുപേരും ഒരുമിച്ച് ഉള്ളപ്പോൾ അല്ലെ അയാൾ ഈ ചിരിക്കുന്നത്?... " അതുകൊണ്ടെന്താ... നിന്നെപ്പോലെ ആണോ ഞാൻ ... നിന്റെ ഈ നീണ്ട് വിടർന്ന് നിന്നെത്തന്നെ പൊതിഞ്ഞു വക്കാൻ പോന്ന മുടിയും , ഭൂമിയിൽ മാത്രം നോക്കിയുള്ള നടപ്പും ,
വീട്ടീന്ന് പൊട്ടിച്ചു

💬 Comments

View all comments