Chapter Title : അവൾക്കായ് [AJEESH]
വക്കുന്ന ആ മുല്ലപ്പൂവിന്റെ മണവും ഫ്രഷ്നസ്സും ഒക്കെ എനിക്കുണ്ടോ... ???
ഞാൻ വെറും കുട്ടിക്കൂറ പൗഡറും, ഒരു സോഡകണ്ണടയും അല്ലെ പെണ്ണേ... ? "അത് പറഞ്ഞു തീർന്നതും അവളുടെ ആ തുടയിൽ രാധിക അമർത്തി പിച്ചി...
" ഇതാണോടി പട്ടി സോഡകണ്ണട... "
നീ സോഡകണ്ണട കണ്ടിട്ടില്ല അതാ നിന്റെ കുഴപ്പം... "
" ഈ കണ്ണട നിനക്ക് ഒരു ഭംഗിയാ."
അത് ആദ്യം മനസ്സിലാക്കാൻ പഠിക്ക്...
പ്ലെയ്ൻ കണ്ണട വച്ച് നടന്നിട്ട് സോഡയാണ് പോലും സോഡ.!!!" ഇതിന് പവർ ഉണ്ട് പെണ്ണേ... "
ബെല്ല പ്രതിവാദം നിരത്തി..." പറഞ്ഞത് നന്നായി ഞാൻ അറിഞ്ഞില്ലാട്ടോ... !!! "
രാധിക പതിയെ പുറകിലേക്ക് നോക്കി... അതേ ബെല്ല പറഞ്ഞത് ശരിയാണ്...
അയാൾ എന്നെ തന്നെ നോക്കി ഇരിക്കുന്നു...
അവൾക്ക് അത് വലിയ ഒരു ബുദ്ധിമുട്ട് ആണ് ഉണ്ടാക്കിയത്...
അരുതാത്തത് എന്തോ നടക്കുന്നത് പോലെ...
അയാളെ പിന്തിരിപ്പിക്കേണ്ടത് തന്റെ ആവശ്യമാണ് എന്നത് പോലെ ഒരു തോന്നൽ... വല്ലാത്ത ഒരു വീർപ്പുമുട്ടൽ...
ഒരാണ് തന്നെ നോക്കുന്നു എന്നറിയുമ്പോൾ ഒരു പെണ്ണിന് ഉണ്ടാവേണ്ട യാതൊരു വികാരവും അവളിൽ ഉണ്ടായില്ല...
മറിച്ച് ദേഷ്യമാണ് വന്നത്...
മനസ്സിലെ സർവ്വ ക്രോധവും കണ്ണിലേക്ക് ആവാഹിച്ച് പെട്ടെന്ന് അവൾ അയാളെ ഒന്ന് തിരിഞ്ഞു നോക്കി...
ആ നോട്ടത്തിൽ അവളുടെ പ്രതിഷേധം മൊത്തം ഉണ്ടായിരുന്നു...
അത് കണ്ടതും അയാൾ പെട്ടന്ന് തന്നെ അവളിൽ നിന്ന് ദൃഷ്ടി മാറ്റി...
എന്തോ വശപ്പെശക് ഉള്ളതായി അയാൾക്ക് തോന്നിയിരിക്കണം...
ഒരുപക്ഷേ ഒരു പെണ്ണിന്റെ വാക്കിനെക്കാൾ ഒരാണ് ഭയക്കുന്നത് അവളുടെ നോട്ടം ആയിരിക്കും...
" ഇനി
💬 Comments
View all comments