0%

Chapter Title : അവൾക്കായ് [AJEESH]

Author : Ajeesh Read All Parts 636
അയാൾ നോക്കില്ല... അത് എന്റെ വിശ്വാസം ആണ്... " രാധിക പറഞ്ഞു... ബെല്ല തന്റെ കളിത്തൊഴിയെ ആദ്യമായി കാണുന്ന പോലെ നോക്കി... അവൾ കാട്ടിക്കൂട്ടുന്ന ഓരോ കോപ്രായങ്ങളും ബെല്ല വീക്ഷിക്കുന്നുണ്ടായിരുന്നു... " നീ എന്താ ഇങ്ങനെ നോക്കുന്നെ... !!! " രാധികയുടെ ചോദ്യത്തിന് മുൻപിൽ മൗനമായിരുന്നു ബെല്ലക്ക് മറുപടി... ഉള്ളിൽ ഉറഞ്ഞു വന്ന ചിരിയെ അടക്കി പിടിച്ച് അവൾ ഇരുന്നു... ബസ്സ് കോളേജിന്റെ മുൻപിൽ വന്നു നിന്നു... അവർ ഇരുവരും ഇറങ്ങി നടന്നു... രാധിക ഒരിക്കൽ കൂടി ആ കണ്ടക്ട്ടറെ നോക്കി ... " അതേ ഇത്തവണ അയാൾ എന്നെ ശ്രദ്ധിക്കാൻ പോലും തുനിഞ്ഞില്ല... " ബെല്ല ഇപ്പോഴും എന്നെ അതിശയത്തോടെ നോക്കി നടക്കുകയാണ്... " നിനക്കെന്താ വട്ടായോ ബെല്ലേ..??? " " ചുമ്മാ നോക്കിക്കൊണ്ടിരിക്കുവാ... " " അല്ല ഇപ്പൊ അത്യാവശ്യം ധൈര്യം ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട് പെണ്ണിന്... " ബെല്ല തന്റെ കൊച്ചു മുടിയിഴകൾ കൈ കൊണ്ട് ഒതുക്കിക്കൊണ്ട് പറഞ്ഞു... രാധിക തന്റെ സ്വതസിദ്ധമായ പുഞ്ചിരി ഭൂമിക്ക് സമ്മാനിച്ചുകൊണ്ട് നടന്നു... കോളേജിന്റെ മുൻപിൽ തന്നെ വലിയ ഒരു റൗണ്ട് ആണ്... ആ റൗണ്ടിൽ ഒരു വലിയ വിളക്ക്കാലും. അതുകഴിഞ്ഞ ശേഷം ആണ് കെട്ടിട സമുച്ചയം ആരംഭിക്കുന്നത്... അവിടെയുള്ള എല്ലാ ഡിപ്പാർട്ട്‌മെന്റ്ലേക്കും, കാന്റീനിലേക്ക് അടക്കം പോകണമെങ്കിൽ ഈ മുൻപിലെ ഇടനാഴി കടക്കാതെ വയ്യ...
അത് അവിടെയുള്ള എല്ലാ ആണ്കുട്ടികളും ശരിക്ക് മുതലെടുക്കുന്നുണ്ട്... ഒട്ടുമിക്ക എല്ലാവരും ആ ഇടനാഴിക്ക് മുൻപിൽ തന്നെ ഉണ്ടാവും... അവിടെ എത്തുമ്പോൾ രാധികക്ക് വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആണ്... ആ നിമിഷം അവൾ

💬 Comments

View all comments