0%

Chapter Title : അവൾക്കായ് [AJEESH]

Author : Ajeesh Read All Parts 637
ബെല്ലയുടെ കൈകളിൽ കൈ കോർത്ത് പിടിക്കും... ആരെങ്കിലും എന്തെങ്കിലും കമന്റ് അടിക്കാൻ തുടങ്ങിയാൽ കോർത്ത് പിടിച്ച കൈകൾ അവളുടെ തുടയോട് ചേർത്തു പിടിക്കും... ഒരു ധൈര്യത്തിന്... ബെല്ലയാണ് അവളുടെ ധൈര്യം... അന്നും അത് തന്നെ സംഭവിച്ചു... പല കമന്റ്കളും കൂക്കിവിളികളും കേൾക്കാം... ഇപ്പോൾ അത് സ്ഥിരമായി തുടങ്ങിയിരിക്കുന്നു. ബെല്ല എല്ലാം ചിരിച്ചു തള്ളിക്കൊണ്ട് നടക്കുകയാണ്... ഇവൾക്ക് എവിടെന്നാണ് ഇത്രയും ധൈര്യം... അത് രാധികയെ പലപ്പോഴും അലട്ടുന്ന ഒരു ചോദ്യം ആയിരുന്നു... അതിന് ബെല്ലയുടെ മറുപടിയാണ് അവളെ കൂടുതൽ രസിപ്പിച്ചത്..." ആ.. !!! " ഇതായിരുന്നു ആ മറുപടി..ക്ലാസ്സിൽ കയറിയതും ബെല്ല രാധികയുടെ കൈ വിടുവിപ്പിച്ചു... അവൾക്ക് എല്ലാ കുട്ടികളോടും വാതോരാതെ സംസാരിക്കണം വിശേഷങ്ങൾ അറിയണം അത് ഒരു ദിനചര്യ പോലെ അവൾ ചെയ്ത് പൊന്നു... അവൾ തന്റെ അടുത്ത് നിന്ന് പോകുമ്പോൾ തനിക്കും ഒരു വീർപ്പുമുട്ടാണ്... രാധിക ഓർത്തു... എങ്കിലും ബെല്ലയെ പോകാൻ അവൾ അനുവദിക്കും... അത് അവൾ അനുഭവിക്കുന്ന സന്തോഷം കാണാൻ വേണ്ടി കൂടിയായിരുന്നു... ക്ലാസ്സിന്റെ മുൻവരിയിൽ ഉള്ള ബഞ്ചിലേക്ക് ആയിരുന്നു ബെല്ല ആദ്യം പോയത്.... അവിടെ അഞ്ജലിയുമായി എന്തോ സംസാരിക്കുകയാണ്... മിക്കവാറും ഏതെങ്കിലും മസാല സിനിമാ കഥ കണ്ടുതീർത്ത കാര്യം ആയിരിക്കും... അഞ്ജലിക്ക് ബെല്ലയോട് എന്തിനാണ് ഇത്ര അടുപ്പം എന്ന് ചിന്തിച്ചുകൊണ്ട് അവൾ ഇരുന്നു... എന്തായാലും അവളെ ഞാൻ ആർക്കും കൊടുക്കില്ല... ബെല്ല എന്റെ ആണ് എന്റെ മാത്രം... " എന്റെ സ്വന്തം ബോമ്മക്കുട്ടി... " പക്ഷെ അവൾ അറിയുന്നുണ്ടോ ഇത് വല്ലതും... രാധിക ബെല്ലയെ നോക്കി മതി മറന്നെന്നോണം ഡെസ്കിൽ തല വച്ച്

💬 Comments

View all comments