Chapter Title : അവൾക്കായ് [കുരുടി]
ഒന്ന് പരുങ്ങി.
പക്ഷെ അവനു ഒരു കുലുക്കവുമുണ്ടായിരുന്നില്ല, അച്ഛന്റെ മുഖത്ത് ഒരു നനുത്ത പുഞ്ചിരി ഉണ്ടായിരുന്നത് ചെറിയ ആശ്വാസമേകി.
"ഹലോ സാർ ഞാൻ ത്രിലോക്."
"എനിക്ക് മനസിലായി ഈ കാന്താരി ഇവിടെ വന്നു പറഞ്ഞു അന്ന് രക്ഷിച്ച ആള് തന്നെ ഇന്നും വന്നു രക്ഷപ്പെടുത്തിയെന്നു,."
ഡേയ്‌സിയെ ചൂണ്ടി പറഞ്ഞപ്പോൾ ഡെയ്സി എന്നെ നോക്കി കൊഞ്ഞനം കുത്തി.
ഞാൻ പതിയെ നടന്നു അമ്മയുടെ പിറകിൽ നിന്നു, പെട്ടെന്നൊരു ചളിപ്പ്. ഉടനെ ഡെയ്സി വന്നു എന്നെ നുള്ളി എന്താ എന്ന ഭാവത്തിൽ ചോദിച്ചു. ഒന്നുമില്ലെന്ന രീതിയിൽ ഞാനും ഒന്ന് കണ്ണ് ചിമ്മി.
"എനിവേ ത്രിലോക് ഞാൻ ശിവപ്രസാദ് ഇത് എന്റെ ഭാര്യാ ശ്രീദേവി. പൂജയെ പിന്നെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ. പിന്നെ ഇത് ഡെയ്സി...."
"ഞാൻ ആരാണെന്നു ഞാൻ പറഞ്ഞോളാട്ടോ അപ്പൻ ബുദ്ധിമുട്ടണ്ടാ."
ഇടയിൽ കയറി ഡെയ്സി ചിരിയോടെ പറഞ്ഞു.
"ഞാൻ ഇവരുടെ രണ്ടു പേരുടെയും മോളാ പൂജയുടെ സിസ്റ്റർ.""
"അതെ ഈ കാന്താരി ഞങ്ങളുടെ മോളാ പൂജയും ഇവളും ഇരട്ടകളാണോ എന്ന് സംശയിക്കുന്ന പലരും ഉണ്ട്, അയ്യോ ഞാൻ മോനെ വീട്ടിലേക്കു വിളിച്ചില്ലലോ വാ അകത്തേക്കു കയറ്."
"വേണ്ട സാർ ഇനിയെപ്പോഴെങ്കിലും ആവട്ടെ ഒരു വർക് ഉണ്ടായിരുന്നു അത് തീർക്കണം അതുകൊണ്ടാ."
"എന്നാലും ആദ്യമായി വന്നിട്ടെങ്ങനാ, ഒന്ന് കയറുക പോലും ചെയ്യാതെ,"
"സാരമില്ല മാഡം.."
"മാഡം അല്ല ആന്റി അല്ലേൽ ഡെയ്സി വിളിക്കുന്ന പോലെ അമ്മെന്നു വിളിച്ചോളൂ.""ഞാനും അത് പറയാനിരുന്നതാ സാർ അല്ല അച്ഛൻ അങ്ങനെയാ ഇവര് വിളിക്കുന്നെ."
അച്ഛനെ അപ്പോൾ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നിപ്പോയി.
അവിടുന്ന് അവൻ പോവുന്നത് വരെ
💬 Comments
View all comments