Chapter Title : അവൾക്കായ് [കുരുടി]
അയാളോട് സംസാരിക്കുമ്പോഴും എനിക്ക് എന്റെ കണ്ണുകൾ അവനിൽ നിന്നും മാറ്റാൻ കഴിയുന്നുണ്ടായിരുന്നില്ല, കാപ്പി കുടിക്കുമ്പോഴും ഓരോ കാര്യങ്ങൾ അവൻ പറയുമ്പോഴുമെല്ലാം, എന്നിൽ ഞാൻ പോലും അറിയാതെ അവൻ ചേക്കേറിയിരുന്നു.
അവന്റെ നീല കണ്ണുകൾ എന്റേതുമായി ഉടക്കുമ്പോഴെല്ലാം ഉള്ളിൽ തറക്കുന്ന പോലെ തോന്നി.
"ഡോ താൻ എന്താ സ്വപ്നം കാണുവാ കാപ്പി കുടിക്ക്.."
ചെറുചിരിയോടെയാണ് അവൻ എന്നോട് പറഞ്ഞത്."പൂജ....."
"എഹ്...."
"പൂജ കൃഷ്ണൻ, ന്റെ പേരാ."
"ഓഹോ ഞാൻ വിചാരിച്ചു ഇത്രയും നേരം മിണ്ടാതെ ഇരുന്നത് കൊണ്ട് ഊമയായിരിക്കുമെന്നു."
അവന്റെ മറുപടിക്ക് ഒരു കൊഞ്ഞനം കുത്തലായിരുന്നു അവളുടെ മറുപടി.
"എനിവേ ഐ ആം ത്രിലോക്."
കണ്ണിലൊളിപ്പിച്ച കുസൃതിയുമായി അവൻ നീട്ടിയ കൈയിൽ കൈ ചേർത്ത് ഷേക്ക് ഹാൻഡ് നൽകുമ്പോൾ അവന്റെ കൈയിലെ ചൂട് എന്നിലേക്കും പകരുന്നത് ഞാൻ അറിഞ്ഞു.
അവിടുന്നു ഇറങ്ങിയപ്പോഴും കൈ അവന്റെ കൈയിൽ ചുറ്റി തന്നെയാണ് ഞാൻ നടന്നത്.
"ഇതെന്താ ഇവിടെ....." ഒരു ടെക്സ്ടൈൽ ഷോപ്പിന്റെ മുമ്പിൽ എന്നെയും കൊണ്ട് നിന്ന അവനെ നോക്കി ഞാൻ ചോദിച്ചപ്പോൾ പതിവ് ചിരിയോടെ എന്നെയും കൊണ്ട് അകത്തേക്ക് കയറി.
ഒരു നല്ല ചുരിദാർ എനിക്ക് വേണ്ടി അവൻ തന്നെ സെലക്ട് ചെയ്തു വാങ്ങി തന്നു, അവന്റെ പിന്നിൽ ബൈക്കിൽ അവനോടു ചേർന്ന് ഇരിക്കുമ്പോൾ ഇങ്ങോട്ടു വന്ന പോലെ അല്ല ഞാൻ തിരിച്ചു പോകുന്നത് എന്ന് എനിക്ക് തന്നെ അറിയാമായിരുന്നു അത്രത്തോളം അവനെന്നെ സ്വാധീനിച്ചിരുന്നു.
വീടിനു മുന്നിൽ ബൈക്ക് വെച്ച് അവനോടൊപ്പം ഇറങ്ങുമ്പോൾ ഞങ്ങളെ കാത്ത് എന്ന പോലെ മുമ്പിൽ അമ്മയും അച്ഛനും ഡേയ്‌സിയും ഉണ്ടായിരുന്നു.
അവരെ കണ്ടപ്പോൾ ഞാൻ
💬 Comments
View all comments