0%

Chapter Title : അവൾക്കായ് [കുരുടി]

Author : Achillies Read All Parts 781
നോക്ക്, നമ്മളെ ശ്രേധിക്കുന്ന ആരെങ്കിലും ഇവിടെ ഉണ്ടോ." ബ്രോഡ്വേയുടെ നടുവിൽ തിരക്കുള്ള തെരുവിൽ ഞങ്ങൾ നിന്നു, ചുറ്റും സ്വന്തം കാര്യം നോക്കി പായുന്ന ആളുകൾ. ഇന്നലെ തന്നെ തുറിച്ചു നോക്കിയ കണ്ണുകൾ ഇന്നവിടെ ഇല്ല, തന്നെ കരയിച്ച തെരുവിന് ഇന്ന് താൻ വെറുമൊരു അപരിചിതയായി മാറിയത് ഞാൻ കണ്ടു. എന്റെ കൈ വിട്ടു മുന്നോട്ടു നടക്കാൻ ഒരുങ്ങിയ അവന്റെ കൈയിൽ ഞാൻ ചുറ്റിപിടിച്ചു.എന്നെ നോക്കി അവൻ ചിരിച്ച ചിരി ഈ ലോകത്തു എനിക്കേറ്റവും പ്രിയപ്പെട്ടതായി. "ഡോ ഇതാണ് നമ്മൾ ജീവിക്കുന്ന ലോകം. ഒരു ദിവസം അല്ലെങ്കിൽ ഒരു മാസത്തിനപ്പുറം മറ്റുള്ള ഒരാളുടെ ജീവിതം ഇവർക്ക് ഒന്നുമല്ല. ഇന്ന് ഇവിടെ ഇപ്പോൾ ഇന്നലത്തെ ആഹ് കാര്യം ഓർത്തിരിക്കുന്ന ഒരേ ഒരാള് ചിലപ്പോ താൻ മാത്രം ആയിരിക്കും." അവന്റെ കൈയിൽ ചുറ്റിപിടിച്ചു അവനോട് ചേർന്ന് ആഹ് ആള്കൂട്ടത്തിലൂടെ നടക്കുമ്പോൾ ഞാൻ എന്റെ അച്ഛന്റെ കൈകൾക്ക് ശേഷം ഏറ്റവും സുരക്ഷിതമായിരിക്കുന്ന കൈകൾ ഇതായിരിക്കുമെന്നു തോന്നി. ഇതൊരിക്കലും ഇനി നഷ്ടപ്പെടുത്തരുത് എന്ന് തോന്നി. എന്നെയും കൊണ്ട് അവൻ അടുത്തുള്ള ഒരു ചെറിയ ഹോട്ടലിലേക്ക് കയറി. "ആഹ് മോനെ കേറിയിരി, മോന് പതിവ് കടുംകാപ്പി അല്ലെ,.....അല്ല ഇതാരാപ്പ കൂടെ,"
"ഒന്ന് പതിവ് പിന്നെ..........തനിക്ക് എന്താ വേണ്ടെ". എന്നെ നോക്കി കണ്ണുയർത്തി ചോദിച്ചപ്പോൾ, അത് തന്നെ മതിയെന്ന രീതിയിൽ കണ്ണ് ചിമ്മാനെ എനിക്ക് കഴിഞ്ഞുള്ളു. അറിഞ്ഞോ അറിയാതെയോ അവന്റെ ഇഷ്ടം നിമിഷത്തിനപ്പുറം എന്റേത് കൂടിയാവുന്നത് ഞാൻ അറിഞ്ഞു. "ഇക്ക ഇതെന്റെ ഫ്രണ്ട് ആഹ്, അവൾക് ഇവിടെ എന്തോ പർച്ചേസ് ഉണ്ടെന്നു പറഞ്ഞിട്ടു കൊണ്ട് വന്നതാ." അവൻ

💬 Comments

View all comments